തി​രു​വ​ന​ന്ത​പു​രം: അ​ഞ്ചു ദി​വ​സം ജ​ന​ങ്ങ​ളു​ടെ കു​ടി​വെ​ള്ളം മു​ട്ടി​ച്ച വാ​ട്ട​ർ അ​ഥോ​റി​ട്ടി​യു​ടെ ന​ട​പ​ടി​ക്കെ​തി​രെ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​നു ഭ​ര​ണ​ക​ക്ഷി എംഎ​ൽ​എ​യു​ടെ പ​രാ​തി.

മൂ​ന്നു വാ​ൽ​വ് അ​ട​ച്ചു പൂ​ർ​ത്തി​യാ​ക്കേ​ണ്ട പ്ര​വൃ​ത്തി​യാ​യി​രു​ന്നു​വെ​ന്നും എ​ന്നാ​ൽ പ​ര​മാ​വ​ധി ആ​റു​വാ​ർ​ഡി​ലേ​ക്ക് മാ​ത്ര​മാ​യി പ്ര​ശ്നം ചു​രു​ങ്ങു​മാ​യി​രു​ന്നു​വെ​ന്നും വി.​കെ. പ്ര​ശാ​ന്ത് എം​എ​ൽ​എ മ​ന്ത്രിക്കു ന​ൽ​കി​യ പ​രാ​തി​യി​ലു​ണ്ട്. ഞാ​യ​റാ​ഴ്ച രാ​ത്രി​യോ​ടെ പ​മ്പിം​ഗ് പു​നഃ​രാ​രം​ഭി​ച്ചെ​ങ്കി​ലും ഇ​ന്ന​ലെ വൈ​കുന്നേരം അ​ഞ്ചു​വ​രെ​യും ജ​ല​വി​ത​ര​ണം സു​ഗ​മ​മാ​കാ​തെ വ​ന്ന​തോ​ടെ​യാ​ണ് വി.​കെ.​ പ്ര​ശാ​ന്ത് പ​രാ​തി ന​ൽ​കി​യ​ത്.

വാ​ട്ട​ർ അഥോ​റി​ട്ടി​യു​ടെ ജ​ലവി​ത​ര​ണ ശൃം​ഖ​ല​യി​ലെ പ​ള്ളി​മു​ക്ക് വാ​ൽ​വ്, ക​ണ്ണേ​റ്റു​മു​ക്ക് വാ​ൽ​വ്, ക​ര​മ​ന വാ​ൽ​വ് എ​ന്നി​വ മാ​ത്രം അ​ട​ച്ചു​കൊ​ണ്ട് ട്രാ​ൻ​സ്മി​ഷ​ൻ മെ​യി​ൻ ലൈ​നി​ന്‍റെ അ​ലൈ​ൻ​മെന്‍റ് മാ​റ്റാ​നാ​കു​മാ​യി​രു​ന്നു​വെ​ന്ന് ഈ ​മേ​ഖ​ല​യി​ൽ നി​ര​വ​ധി വ​ർ​ഷ​ത്തെ പ​രി​ച​യ സ​മ്പ​ത്തു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രി​ൽ നി​ന്നും ക​രാ​റു​കാ​രി​ൽ നി​ന്നും മ​ന​സി​ലാ​ക്കി. വാ​ട്ട​ർ അ​ഥോ​റി​ട്ടി മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ന​ൽ​കി​യ അ​റി​യി​പ്പി​ൽ പ​റ​യാ​ത്ത നി​ര​വ​ധി വാ​ർ​ഡു​ക​ളി​ലും ജ​ല​വി​ത​ര​ണം പൂ​ർ​ണ​മാ​യി ത​ട​സ​പ്പെ​ട്ടു. അ​റി​യി​പ്പി​ൽ 48 മ​ണി​ക്കൂ​റാ​ണ് പ​റ​ഞ്ഞ​തെ​ങ്കി​ലും 120 മ​ണി​ക്കൂ​ർ പി​ന്നി​ട്ടി​ട്ടാ​ണ് ജ​ല​വി​ത​ര​ണം ഭാ​ഗി​ക​മാ​യെ​ങ്കി​ലും പു​നഃ​സ്ഥാ​പി​ക്കാ​നാ​യ​ത്.

ഇ​ത്ര ബൃ​ഹ​ത്താ​യ ഒ​രു പ്ര​വൃ​ത്തി ന​ട​ക്കു​മ്പോ​ൾ അ​തു സം​ബ​ന്ധി​ച്ചോ സ്വീ​ക​രി​ക്കേ​ണ്ട മു​ന്നൊ​രു​ക്ക​ങ്ങ​ളെക്കുറി​ച്ചോ വാ​ട്ട​ർ​അ​ഥോറി​ട്ടി ഉ​ദ്യോ​ഗ​സ്ഥ​ർ ഈ ​മേ​ഖ​ല​യി​ലെ നി​യ​മ​സ​ഭാ അം​ഗ​ങ്ങ​ൾ​ക്ക് അ​റി​യി​പ്പ് ന​ൽ​കി​യി​ല്ല.

ന​ഗ​ര​വാ​സി​ക്ക​ൾ​ക്കി​ട​യി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​നും ന​ഗ​ര​സ​ഭ​യ്ക്കും എ​തി​രാ​യ ജ​ന​വി​കാ​രം രൂ​പ​പ്പെ​ടു​ന്ന​തി​ന് ക​ടി​വെ​ള്ള പ്ര​ശ്നം കാ​ര​ണ​മാ​യി. ഇ​തി​നു പി​ന്നി​ൽ ചി​ല ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ബോ​ധ​പൂ​ർവ​മാ​യ ശ്ര​മ​ങ്ങ​ളു​ണ്ടാ​യി​ട്ടു​ണ്ടോ​യെ​ന്ന് ഗൗ​ര​വ​പൂ​ർ​വം പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും പ​രാ​തി​യി​ലു​ണ്ട്.