വിജയോത്സവം സംഘടിപ്പിച്ചു
1437830
Sunday, July 21, 2024 7:03 AM IST
വിഴിഞ്ഞം : വിഴിഞ്ഞം സെന്റ് മേരിസ് എച്ച്എസ്എസ് സംഘടിപ്പിച്ച വിജയോത്സവം വിസിൽ എംഡി ഡോ.ദിവ്യ എസ്.അയ്യർ ഉദ്ഘാടനം ചെയ്തു.
അഡ്വ.എം. വിൻസന്റ് എംഎൽഎ, സ്കൂൾ മാനേജർ റവ. ഡോ.ടി.നിക്കോളാസ്, നഗരസഭ കൗൺസിലർ പനിയടിമ, സ്കൂൾ പ്രിൻസിപ്പൽ സിറിൽ പെരേര, ഹെഡ്മിസ്ട്രസ് ടി.സുനി, മുൻ എച്ച്എം പോൾ വി. ബി.ചന്ദ് , പിടിഎ വൈസ് പ്രസിഡന്റ് ലിസി,എന്നിവർ പ്രസംഗിച്ചു.
പരിക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ ഡോ.ദിവ്യ എസ്.അയ്യർ മൊമെന്റോ, ക്യാഷ് അവാർഡ് എന്നിവ നൽകി അനുമോദിച്ചു.