അറുപതിലേറെ കേസുകളില്‍ പ്രതിയായ തോക്ക് ഷാജി പിടിയിൽ; കാപ്പാ പ്രകാരം ജയിലിൽ
1436684
Wednesday, July 17, 2024 6:07 AM IST
കാട്ടാക്കട: വനം-എക് സൈസ്-പോലീസ് സ്റ്റേഷനുകളിലായി അറുപതിൽ ഏറെ കേസുകളിൽ പ്രതിയായി നിരവധി തവണ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള യുവാവ് വീണ്ടും പിടിയിൽ. കള്ളിക്കാട് സ്വര്‍ണക്കോട് സ്വദേശി ഷാജി എന്ന തോക്ക് ഷാജി (37)യെയാണ് റൂറല്‍ പോലീസ് മേധാവി കിരണ്‍ നാരായണന്റെ നിര്‍ദേശത്തെ തുടര്‍ന്ന് നെയ്യാര്‍ഡാം പോലീസ് ഇന്‍സ്പെക്ടര്‍ ശ്രീകുമാരന്‍ നായര്‍, സബ് ഇന്‍സ്പെക്ടര്‍ സജി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
തുടര്‍ച്ചയായി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഷാജിയെ കാപ്പ നിയമം ചുമത്തി ജയിലിലടച്ചു. പുറത്തിറങ്ങിയശേഷവും ക്രിമിനല്‍ കേസുകളുണ്ടാക്കിയും വന്യമൃഗ വേട്ടകള്‍ നടത്തിയും ഒളിവില്‍ കഴിയവേയാണ് വീ ണ്ടും പിടിയിലായത്.
ഒരു പ്രദേശത്തെ മുഴുവന്‍ ഭീതിയിലാക്കുകയും, യാത്രക്കാരെയും നാട്ടുകാരേയും ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്ത തുൾപ്പെടെയുള്ള കേസുകളിലെ പ്രതിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. എഎസ്ഐ പ്രവീണ്‍, സിപിഒമാരായജോസ്, സുരേഷ് കുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് ഷാജിയെ പിടികൂടിയത്. ഇന്ന് കോടതിയില്‍ ഹാജരാക്കും.