കോൺഗ്രസിന് അഹങ്കാരത്തിന്റെ സ്വരം : മന്ത്രി വി.ശിവൻകുട്ടി
1436368
Monday, July 15, 2024 7:07 AM IST
നെടുമങ്ങാട് : കോൺഗ്രസിന് അഹങ്കാരത്തിന്റെ സ്വരമെന്ന് മന്ത്രി വി.ശിവൻ കുട്ടി. ജില്ലാ പഞ്ചായത്ത് വെള്ളനാട് ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി വെള്ളനാട് ശശിയുടെ തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തൃശ്ശൂരിൽ കെ.മുരളീധരൻ സ്ഥാനാർഥിയായിട്ട് പോലും കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് പോയ വോട്ടിന്റെ ഒഴുക്ക് തടയാൻ കോൺഗ്രസിന് കഴിഞ്ഞില്ലെന്നും മന്ത്രി പറഞ്ഞു. വെള്ളനാട് സതീശൻ അധ്യക്ഷത വഹിച്ചു.
സ്ഥാനാർഥി വെള്ളനാട് ശശി, സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.എസ്.സുനിൽ കുമാർ, ജി.സ്റ്റീഫൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ, ഉഴമലയ്ക്കൽ വേണുഗോപാൽ, ജില്ലാ പഞ്ചായത്തംഗം രാധിക, ആർ.പി.ശിവജി, എം.എസ്.റഷീദ്, എം.രാജേന്ദ്രൻ, വി.എസ്.ശോഭൻ കുമാർ എന്നിവർ പ്രസംഗിച്ചു.