സ്റ്റാമ്പ് മാനുഫാക്ടറി പ്രസിനെ സംരക്ഷിക്കണം: ഐഎൻടിയുസി
1429688
Sunday, June 16, 2024 6:58 AM IST
തിരുവനന്തപുരം: രാജഭരണകാലത്ത് നാണയങ്ങൾ നിർമിക്കുന്നതിനും, തുടർന്ന് സർക്കാർ അച്ചടികൾ ജോലികൾ ചെയ്തുവരുന്നതുമായ പുരാതന സ്ഥാപനമായ തിരുവനന്തപുരത്തെ കമ്മട്ടം എന്നറിയപ്പെടുന്ന സ്റ്റാമ്പ് മാനുഫാക്ടറി പ്രസിൽ ഷിഫ്റ്റ് സമ്പ്രദായം അവസാനിപ്പിക്കാനുള്ള നടപടിയിൽ നിന്നും വകുപ്പ് പിന്മാറണമെന്ന് കേരള ഗവ. പ്രസസ് വർക്കേഴ്സ് കോൺഗ്രസ് (ഐഎൻടിയുസി) ആവശ്യപ്പെട്ടു.
സ്റ്റാമ്പ് പ്രസ് നിർത്തലാക്കുന്നതിന് വേണ്ടി ഭരണതലത്തിൽ നടക്കുന്ന ഗൂഡതന്ത്രത്തിന്റെ ഭാഗമായാണ് രണ്ട് ഷിഫ്റ്റുകൾ അവസാനിപ്പിച്ചു കൊണ്ടുള്ള ഡയറക്ടറുടെ ഉത്തരവെന്ന് ഐഎൻടിയുസി കുറ്റപ്പെടുത്തി.
നടപടിയിൽ പ്രതിഷേധിച്ച് കേരള ഗവ. പ്രസ് വർക്കേഴ്സ് കോൺഗ്രസ് സ്റ്റാമ്പ് പ്രസ് കാര്യാലയത്തിന് മുന്നിൽ പ്രതിഷേധ പ്രകടനവും ധർണയും നടത്തി.
ഐഎൻടിയുസി നേതാവ് വഞ്ചിയൂർ രാധാകൃഷ്ണൻ ധർണ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് വൈസ് പ്രസിഡന്റ് ജോൺ അധ്യക്ഷത വഹിച്ചു.