വ്യാജ മേൽവിലാസത്തിൽ പാസ്പോർട്ട് നൽകി: പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
1429684
Sunday, June 16, 2024 6:58 AM IST
കഴക്കൂട്ടം: തുമ്പ പോലീസ് സ്റ്റേഷൻ പരിധിയിൽ നാലിലധികം വ്യാജ മേൽവിലാസത്തിൽ പാസ്പോർട്ട് എടുക്കുവാൻ ഒത്താശ ചെയ്തു നൽകിയെന്ന കണ്ടെത്തലിൽ തുമ്പ പോലീസ് സ്റ്റേഷനിലെ സിപിഒ അൻസൽ അസീസിനെ സസ്പെൻഡ് ചെയ്തു.
കൊല്ലം സ്വദേശികളായ മുകുന്ദപുരം പുത്തേഴത്ത് കിഴക്കേത്തറയിൽ സഫറുള്ള ഖാൻ (54),ഉമയനല്ലൂർ അൽത്താഫ് മൻസിൽ ബദറുദ്ദിൻ (65), വർക്കല കണ്ണമ്പ ചാലുവിള നാദത്തിൽ സുനിൽകുമാർ (60) ,വട്ടപ്പാറ മരുതൂർ ആനിവില്ലയിൽ എഡ്വെർഡ് ( 62) എന്നിവർക്കാണ് വ്യാജ മേലവിലാസത്തിൽ പാസ്പോർട്ട് തരപ്പെടുത്തി നൽകിയത്.
തിരുവനന്തപുരം പാസ്പോർട്ട് ഓഫീസർക്ക് മേൽവിലാസങ്ങളിൽ സംശയം തോന്നുകയും വീണ്ടും പരിശോധനയ്ക്കായി തുമ്പ എസ്എച്ച്ഒയ്ക്ക് നൽകുകയുമായിരുന്നു . തുടർന്ന് തുമ്പ പോലീസിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് സിപിഒ അൻസൽ അസീസ് പാസ്പോർട്ട് എടുക്കുവാൻ ഒത്താശ ചെയ്തതായി കണ്ടെത്തിയത്. ശനിയാഴ്ച വൈകിട്ട് അൻസൽ അസീസിനെ സസ്പെൻഡ് ചെയ്തതായി അറിയിച്ചു.