മലയിൻകീഴിൽ വീട് കുത്തി തുറന്ന് മോഷണം
1429677
Sunday, June 16, 2024 6:42 AM IST
കാട്ടാക്കട: മലയിൻകീഴിൽ വീട് കുത്തി തുറന്ന് മോഷണം . കന്നുവിള സ്വദേശി മനോജിന്റെ വീട്ടിലാണ് മോഷണം നടന്നത്. മൂന്ന് പവന്റെ ആഭരണവും 30,000 രൂപയും വീട്ടിൽ നിന്നും കവർന്നു. മനോജും വീട്ടുകാരും അമ്പലത്തിൽ പോയി തിരികെ വരുമ്പോഴാണ് മോഷണം ശ്രദ്ധയിൽപ്പെട്ടത്.
വീടിന്റെ മുൻ വാതിൽ കുത്തി തുറന്ന നിലയിലായിരുന്നു. അലമാര തകർത്താണ് ആഭരണം ഉൾപ്പടെ കവർന്നത്. ഫിംഗർ പ്രിന്റ് ഉദ്യോഗസ്ഥരും ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തി.
മലയിൻകീഴ് പോലീസ് അന്വേഷണം തുടങ്ങി