ബസ് യാത്രയ്ക്കിടെ ഒരുവയസുള്ള കുഞ്ഞിന്റെ വള മോഷ്ടിച്ചു : ആനാട് സ്വദേശിനിയായ 63കാരി പിടിയിൽ
1429670
Sunday, June 16, 2024 6:42 AM IST
നെടുമങ്ങാട്: കെഎസ്ആർടിസി ബസിൽ യാത്രയ്ക്കിടെ ഒരുവയസ് പ്രായമായ കുഞ്ഞിന്റെ കൈയ്യിൽ കിടന്ന വള മോഷ്ടിച്ച് കടന്നുകളയാൻ ശ്രമിച്ചയാൾ പിടിയിൽ. ആനാട് വേട്ടംമ്പളി ലക്ഷം വീട്ടിൽ ശ്വാമള (63)യെ യാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചിനായിരുന്നു സംഭവം. നെടുമങ്ങാട് സ്വദേശിയായ രശ്മിയുടെ ഒരു വയസ് പ്രായമായ കുഞ്ഞിന്റെ കൈയ്യിൽ കിടന്ന വളയാണ് പ്രതി യാത്രയ്ക്കിടെ മോഷ്ടിക്കാൻ ശ്രമിച്ചത്.
കുഞ്ഞിന്റെ കരച്ചിൽ കേട്ട് നോക്കുമ്പോൾ പ്രതി ബസിൽ നിന്നും ഇറങ്ങി പോകാൻ ശ്രമിച്ചപ്പോഴാണ് പിടിയിലായത്. അറസ്റ്റിലായ പ്രതി നെടുമങ്ങാട് പോലീസ് സ്റ്റേഷനിൽ അഞ്ചു കേസുകളിലും , നെയ്യാറ്റിൻകര, പേരുർക്കട, ഫോർട്ട്, പോത്തൻകോട് പാറശാല എന്നീ പോലിസ് സ്റ്റേഷനുകളിലും നിരവധി മോഷണ കേസുകളിലും പ്രതിയാണ്.
നെടുമങ്ങാട് എസ്എച്ച്ഒ അനീഷ്, എസ്ഐമാരായ ധന്യപ്രകാശ്, എസ്.അജി, എഎസ്ഐ സീമ, ദീപ അനുപ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.