സി.ആർ. പുണ്യയ്ക്കും റോബിൻ എഴുത്തുപുരയ്ക്കും യുവധാര സാഹിത്യ പുരസ്കാരം
1429475
Saturday, June 15, 2024 6:27 AM IST
തിരുവനന്തപുരം: ഡിവൈഎഫ്ഐയുടെ മുഖമാസികയായ യുവധാരയുടെ സാഹിത്യ പുരസ്കാരങ്ങൾ സി.ആർ. പുണ്യയ്ക്കും റോബിൻ എഴുത്തുപുരയ്ക്കും സമ്മാനിക്കുമെന്നു ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
സി.ആർ. പുണ്യയുടെ ഫോട്ടോ എന്ന കഥയ്ക്കും റോബിൻ എഴുത്തുപുരയുടെ എളാമ്മയുടെ പെണ്ണ് എന്ന കവിതയ്ക്കുമാണ് പുരസ്കാരം.
50000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം ഈ മാസം തൃശൂരിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കുമെന്ന് ജൂറി ചെയർമാൻ കുരീപ്പുഴ ശ്രീകുമാർ പത്രസമ്മേളനത്തിൽ അറിയിച്ചു.
യുവധാര പബ്ലിഷർ വി.കെ. സനോജ്, ചീഫ് എഡിറ്റർ വി. വസീഫ് , മാനേജർ എം.ഷാജർ എഡിറ്റർ ഡോ. ഷിജൂഖാൻ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.