കിടപ്പ് മുറിയിൽ ഒളിഞ്ഞു നോക്കിയതു ചോദ്യം ചെയ്തതിനു മർദനം
1429474
Saturday, June 15, 2024 6:27 AM IST
കാട്ടാക്കട: കിടപ്പ് മുറിയിൽ ഒളിഞ്ഞു നോക്കിയത് ചോദ്യം ചെയ്ത ബന്ധുക്കൾക്കും വീട്ടുകാർക്കും മർദനം ഏറ്റതായി പരാതി. കാട്ടാക്കട, കാപ്പികാടാണ് കേസിനാസ്പദമായ സംഭവം.
വ്യാഴാഴ്ച രാത്രി 10 30 ഒടെ ഇറയംകോട് മണി ഭവനിൽ മനീഷ , മനീഷയുടെ ഭർത്താവും ഓട്ടോ ഡ്രൈവറുമായ സജിത്, സഹോദരൻ മഹേഷ് എന്നിവർക്കാണ് മൂന്നംഗ സംഘത്തിന്റെ മർദനം ഏറ്റത്.
സജിത്തിനെയും ബന്ധുകളെയും സുഹൃത്തുകളെയും പ്രതികൾ ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചു. വീട്ടുകാർ വീട്ടിൽ കയറി കതകടച്ചു എങ്കിലും വാതിലിൽ അടിച്ചു തകർക്കാൻ ശ്രമിക്കുകയും വീടിനു മുൻവശത്ത് പാർക്ക് ചെയ്തിരുന്ന ഓട്ടോ റിക്ഷയും ബൈക്കും തല്ലി തകർക്കുകയും ചെയ്തു. കാട്ടാക്കട പോലിസ് സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു.