വ്യാജ രേഖകൾ ചമച്ച് പാസ്പോർട്ട് നേടാൻ ശ്രമം: പ്രതികൾ പിടിയിൽ
1429473
Saturday, June 15, 2024 6:27 AM IST
പോത്തൻകോട്: വിദേശത്ത് ജോലി നേടുന്നതിനായി പാസ് പോർട്ട് കരസ്ഥമാക്കണമെന്ന് ഉദ്ദേശത്തോടെ വ്യാജ രേഖകൾ ചമച്ച കേസിലെ പ്രതികൾ അറസ്റ്റിൽ.
പുത്തേഴത്ത് കിഴക്കേത്തറ, മുകുന്ദപുരം സ്വദേശി സഫറുള്ള ഖാൻ( 54) , കൊല്ലം ഉമയനല്ലൂർ സ്വദേശി ബദറുദ്ദിൻ (65) എന്നിവരാണ് അറസ്റ്റിലായത്.
പാസ്പോർട്ട് ഓഫീസീൽ ഹാജരാക്കിയ രേഖകൾ തുമ്പ പോലീസ് സ്റ്റേഷനിൽ പരിശോധിച്ചപ്പോഴായിരുന്നു വ്യാജമെന്ന് തിരിച്ചറിഞ്ഞത്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.