മൈക്രോ ഫിനാന്‍സ് പിരിവുകാർ ഗുണ്ടായിസം നടത്തുന്നതായി പരാതി
1429465
Saturday, June 15, 2024 6:22 AM IST
വെള്ളറട: മൈക്രോ ഫിനാന്‍സ് പിരിവുകാർ ഗുണ്ടായിസം നടത്തുന്നതായി ആരോപിച്ച് ഗ്രാമീണ മേഖലയില്‍ വ്യാപക പ്രതിഷേധം. പണപ്പിരിവിനായി രാത്രിയില്‍ മദ്യപിച്ച് എത്തുന്ന ഫിനാന്‍സ് ജീവനക്കാര്‍ വീട്ടിലെത്തി താമസക്കാരെ ഭീഷണിപ്പെടുത്തുന്നതായാണ് പരാതി. പണം ആവശ്യപ്പെടാതെയും വീടുകളില്‍ എത്തി മൈക്രോഫിനാന്‍സ് ഉടമകള്‍ ആദ്യം നയത്തില്‍ പണം നല്‍കിയശേഷം.
വീട്ടില്‍ നിന്ന് വന്‍തുകയാണ് പലിശ അടക്കം ഈടാക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. ഇവർ ഭീഷണിപ്പെടുത്തി പണം വാങ്ങുന്നതിനാൽ പ്രദേശത്തെ കർഷക കുടുംബങ്ങളിൽ പലയിടത്തും സാമ്പത്തിക പ്രതിസന്ധി ഉള്ളതായും നാട്ടുകാർ.
ദിവസവേതനാടിസ്ഥാനത്തിൽ തൊഴിൽ ചെയ്യുന്നവരെ തൊഴിലിടത്തിലെത്തിയും ഇവർ ഭീഷണിപ്പെടുത്തുന്നതായി ആരോപണമുണ്ട്. വിഷയത്തിൽ അധികൃതർ ശക്തമായ ഇടപെടൽ നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.