റഷ്യൻ ദേശീയദിനം ആഘോഷിച്ചു
1429463
Saturday, June 15, 2024 6:22 AM IST
തിരുവനന്തപുരം: റഷ്യയുടെ ഓണററി കോണ്‍സുലേറ്റിന്റെയും റഷ്യൻഹൗസിന്റെയും ആഭിമുഖ്യത്തിൽ റഷ്യയുടെ ദേശീയദിനം ആഘോഷിച്ചു. മന്ത്രിമാരായ എം.ബി.രാജേഷ്, പി.പ്രസാദ്, മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ,
ഓർത്തഡോക്സ് സഭ തിരുവനന്തപുരം ബിഷപ് ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്, മുൻകേന്ദ്രമന്ത്രി ഒ.രാജഗോപാൽ എന്നിവർ ചേർന്ന് കേക്ക് മുറിച്ച് ദേശീയദിനാഘോഷം ഉദ്ഘാടനം ചെയ്തു. ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം നൂറ്റാണ്ടുകൾക്ക് മുന്‍പ് തുടങ്ങിയതാണെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.
റഷ്യയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന കൂടംകുളം ആണവനിലയം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ വികസനത്തിന് വലിയ പങ്കാണ് വഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
റഷ്യയുടെ ഓണററി കോണ്‍സുലും റഷ്യൻഹൗസ് ഡയറക്ടറുമായ രതീഷ് സി.നായർ അധ്യക്ഷതി വഹിച്ചു. പ്രശസ്ത റഷ്യൻ ഗായിക ഓൾഗ വാർവുസിന്റെ സംഗീത വിരുന്നുമുണ്ടായിരുന്നു.