പാസിംഗ് ഔട്ട് പരേഡ് നടത്തി
1425243
Monday, May 27, 2024 1:37 AM IST
പാറശാല: പാറശാല വിദ്യാഭ്യാസ ഉപജില്ലയിലെ മൂന്ന് സ്കൂളുകളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് പാറശാല ഇവാന്‍സ് ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ നടന്നു. നെയ്യാറ്റിന്‍കര ഡിവൈഎസ്പി അമ്മിണിക്കുട്ടന് മുഖ്യാതിഥിയായി പങ്കെടുത്ത് സല്യൂട്ട് സ്വീകരിച്ചു.
പാറശാല എസ്ഐ ആര്.ശ്രീകുമാര്‍ കേഡറ്റുകള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. പാറശാല ഗവ.വിഎച്ച്എസ്എസ്, വെള്ളറട വിപിഎം എച്ച്എസ്, പാറശാല ഇവാന്‍സ് എച്ച്എസ് എന്നീ സ്കൂളുകളിലെ എസ്പിസി കേഡറ്റുകളാണ് പരേഡില്‍ പങ്കെടുത്തത്. മികച്ച കേഡറ്റുകള്‍ക്കും, അതിഥികള്‍ക്കും ചടങ്ങില്‍ ഉപഹാരങ്ങള്‍ നല്കി.
സംഘാടകസമിതി ചെയര്മാന് ബിനില്‍ കുമാര്‍, വെള്ളറട എസ്ഐ സുജിത് ജി.നായര്‍, ഇവാന്‍സ് ഹൈസ്കൂള്‍ പ്രധാനാധ്യാപിക ആര്.എല്‍.ബിന്ദു, സ്കൂളുകളുടെ യൂണിറ്റ് സിപിഒമാരായ ശ്രീഹരി, അനില്‍, രമേശ് കുമാര്‍, അധ്യാപകര്‍, രക്ഷാകര്ത്താക്കള് എന്നിവര്‍ പങ്കെടുത്തു.
നെടുമങ്ങാട്: സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രോജക്റ്റ് തിരുവനന്തപുരം റൂറലിൽപ്പെട്ട അരുവിക്കര ഹയർ സെക്കൻഡറി വിഭാഗം, അരുവിക്കര ഹെസ് സ്കൂൾ വിഭാഗം, ആര്യനാട് വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗം, എസ്എൻവിഎച്ച്എസ് ഉഴമലക്കൽ, എസ്എൻ വിഎച്എസ് ആനാട് ജിവി എച്ച്എസ്എസ് വെള്ളനാട്, ജിവി എച്ച്എസ്എസ് പരുത്തിപള്ളി, സെന്റ് സേവിയേഴ്സ് എച്ച്എസ്എസ് പേയാട് എന്നി സ്കൂളുകളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡിന് കേരള ഇൻസ്പക്ടർ ജനറൽ ഓഫ് പോലീസ് ഹർഷിത അട്ടല്ലൂരി സല്യൂട്ട് സ്വീകരിച്ചു.
മികച്ച പരേഡ് ജേതാക്കൾക്ക് സമ്മാന വിതരണം ചെയ്തു. അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് ആർ. പ്രതാപൻ നായർ, അരുവിക്കര പഞ്ചായത് പ്രസിഡന്റ് ആർ.കല, അരുവിക്കര സ്റ്റേഷൻ എസ്എച്ച്ഒ ലൈസാദ് മുഹമ്മദ്,ആര്യനാട് എസ്എച്ച്ഒ ദിനേഷ് എന്നിവർ പങ്കെടുത്തു.