റോ​ഡി​ന്‍റ സം​ര​ക്ഷ​ണ​ഭി​ത്തി തകർന്നു
Sunday, May 26, 2024 5:25 AM IST
കൊ​ട്ടാ​ര​ക്ക​ര: വാ​ള​കം - മാ​മ്പു​ഴ - അ​മ്പ​ല​ക്ക​ര റോ​ഡി​ന്‍റെ വാ​ള​ക​വു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന സം​ര​ക്ഷ​ണ​ഭി​ത്തി ഇ​ടി​ഞ്ഞു വീ​ണു.​ ക​ൽ​ക്കെ​ട്ടി​നു വി​ള്ള​ലു​മു​ണ്ടാ​യി​ട്ടു​ണ്ട്. വാ​ള​കം ഓ​ർ​ത്ത​ഡോ​ക്സ് കു​രി​ശ​ടി​ക്കു സ​മീ​പ​ത്താ​ണ് ഭി​ത്തി ത​ക​ർ​ന്ന​ത്. പ​തി​റ്റാ​ണ്ടു​ക​ൾ​ക്കുമു​മ്പ് കെ​ട്ടി​യ പാ​റ​കെ​ട്ടി​ന്‍റെ കു​റ​ച്ചു ഭാ​ഗം മ​ഴ​യ​ത്ത് ഇ​ടി​യു​ക​യും ബാ​ക്കി​യു​ള്ള ഭാ​ഗ​ത്ത് വ​ലി​യ വി​ള്ള​ലു​ണ്ടാ​യി അ​പ​ക​ട​സ്ഥ​യി​ലാ​യി​രി​ക്കു​ക​യു​മാ​ണ്.


ഏ​തു നി​മി​ഷ​വും ഈ ​കെ​ട്ട് ഇ​ടി​ഞ്ഞ് വ​ലി​യ അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​കു​മെ​ന്നു നാ​ട്ടു​കാ​ർ ആ​ശ​ങ്ക​പ്പെ​ടു​ന്നു. പാ​റ​കെ​ട്ട് ഇ​ടി​ഞ്ഞാ​ൽ എം​സി റോ​ഡി​ലും റോ​ഡി​ലും കു​ര​ശ​ടി​ക്ക് മു​ക​ളി​ലു​മാ​യി​രി​ക്കും പ​തി​ക്കു​ക. ഇ​ത് വ​ൻ അ​പ​ക​ട​ത്തി​നും ഗ​താ​ഗ​ത ത​ട​സ​ത്തി​നും കാ​ര​ണ​മാ​യേ​ക്കും. അ​ടി​യ​ന്ത​ര പ​രി​ഹാ​രം ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ ഭാ​ഗ​ത്ത് നി​ന്നും ഉ​ണ്ടാ​ക​ണ​മെ​ന്ന് പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​യ അ​ല​ക്സ് മാ​മ്പു​ഴ ആ​വ​ശ്യ​പ്പെ​ട്ടു.