എ​സ്എം​എ ബാ​ധി​ച്ച 12 വ​യ​സി​ന് താ​ഴെ​യു​ള്ളവർക്ക് സൗ​ജ​ന്യ മ​രു​ന്ന് ന​ൽ​കി
Sunday, May 26, 2024 5:25 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സ്പൈ​​​​ന​​​​ൽ മ​​​​സ്‌​​​​കു​​​​ലാ​​​​ർ അ​​​​ട്രോ​​​​ഫി (എ​​​​സ് എം​​​​എ) ബാ​​​​ധി​​​​ച്ച 12 വ​​​​യ​​​​സി​​​​നു താ​​​​ഴെ​​​​യു​​​​ള്ള കു​​​​ട്ടി​​​​ക​​​​ളി​​​​ൽ അ​​​​പേ​​​​ക്ഷി​​​​ച്ച എ​​​​ല്ലാ കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കും സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ പ്ര​​​​ത്യേ​​​​ക പ​​​​ദ്ധ​​​​തി​​​​യി​​​​ലൂ​​​​ടെ സൗ​​​​ജ​​​​ന്യ മ​​​​രു​​​​ന്നു ന​​​​ൽ​​​​കി​​​​യ​​​​താ​​​​യി ആ​​​​രോ​​​​ഗ്യ മ​​​​ന്ത്രി വീ​​​​ണാ ജോ​​​​ർ​​​​ജ്. ഇ​​​​വ​​​​ർ​​​​ക്കു​​​​ള്ള തു​​​​ട​​​​ർ ചി​​​​കി​​​​ത്സ​​​​യും അ​​​​ടു​​​​ത്ത ഘ​​​​ട്ട​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു​​​​ള്ള സൗ​​​​ജ​​​​ന്യ മ​​​​രു​​​​ന്നു​​​​ക​​​​ളും ന​​​​ൽ​​​​കും. മു​​​​മ്പ് ആ​​​​റ് വ​​​​യ​​​​സു​​​​വ​​​​രെ​​​​യു​​​​ള്ള കു​​​​ട്ടി​​​​ക​​​​ൾ​​​​ക്ക് മാ​​​​ത്രം ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്ന മ​​​​രു​​​​ന്ന് അ​​​​ടു​​​​ത്തി​​​​ടെ 12 വ​​​​യ​​​​സ് വ​​​​രെ​​​​യാ​​​​ക്കി​​​​യി​​​​രു​​​​ന്നു.

ആ​​​​റു വ​​​​യ​​​​സി​​​​നു മു​​​​ക​​​​ളി​​​​ലു​​​​ള്ള 23 കു​​​​ട്ടി​​​​ക​​​​ൾ​​​​ക്ക് മ​​​​രു​​​​ന്നു ന​​​​ൽ​​​​കി. ഇ​​​​തു​​​​ൾ​​​​പ്പെ​​​​ടെ 12 വ​​​​യ​​​​സു​​​​വ​​​​രെ​​​​യു​​​​ള്ള ആ​​​​കെ 80 കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കാ​​​​ണ് ഒ​​​​രു ഡോ​​​​സി​​​​ന് ആ​​​​റു ല​​​​ക്ഷ​​​​ത്തോ​​​​ളം വി​​​​ല​​​​യു​​​​ള്ള മ​​​​രു​​​​ന്നു​​​​ക​​​​ൾ സൗ​​​​ജ​​​​ന്യ​​​​മാ​​​​യി ന​​​​ൽ​​​​കി​​​​യ​​​​ത്.


ലൈ​​​​സോ​​​​ സോ​​​​മ​​​​ൽ സ്റ്റോ​​​​റേ​​​​ജ് രോ​​​​ഗ​​​​ങ്ങ​​​​ൾ ബാ​​​​ധി​​​​ച്ച കു​​​​ട്ടി​​​​ക​​​​ൾ​​​​ക്ക് പ്ര​​​​തി​​​​മാ​​​​സം 20 ല​​​​ക്ഷം രൂ​​​​പ വി​​​​ല വ​​​​രു​​​​ന്ന മ​​​​രു​​​​ന്നു​​​​ക​​​​ളും സൗ​​​​ജ​​​​ന്യ​​​​മാ​​​​യി വി​​​​ത​​​​ര​​​​ണം ചെ​​​​യ്തി​​​​രു​​​​ന്നു. ഇ​​​​തു​​​​കൂ​​​​ടാ​​​​തെ 50 ല​​​​ക്ഷ​​​​ത്തോ​​​​ളം രൂ​​​​പ ചി​​​​കി​​​​ത്സാ ചെ​​​​ല​​​​വ് വ​​​​രു​​​​ന്ന മ​​​​റ്റ് അ​​​​പൂ​​​​ർ​​​​വ രോ​​​​ഗ​​​​ങ്ങ​​​​ൾ ബാ​​​​ധി​​​​ച്ച​​​​വ​​​​ർ​​​​ക്ക് അ​​​​പൂ​​​​ർ​​​​വ രോ​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ സെ​​​​ന്‍റ​​​​ർ ഓ​​​​ഫ് എ​​​​ക്സ​​​​ല​​​​ൻ​​​​സാ​​​​യ എ​​​​സ്എ​​​​ടി ആ​​​​ശു​​​​പ​​​​ത്രി വ​​​​ഴി മ​​​​രു​​​​ന്നു ന​​​​ൽ​​​​കി വ​​​​രു​​​​ന്ന​​​​താ​​​​യും മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.