കഴക്കൂട്ടത്ത് വീടിന്റെ വാതിൽ തകർത്ത് വൻ കവർച്ച
1416943
Wednesday, April 17, 2024 6:14 AM IST
കഴക്കൂട്ടം : കഴക്കൂട്ടത്ത് വീടിന്റെ വാതിൽ തകർത്ത് വൻ കവർച്ച. 35 പവൻ സ്വര്‍ണം മോഷണം പോയതായി പരാതി. കഴക്കൂട്ടം കെട്ടിടത്തിൽ എന്റർപ്രൈസസ് ഉടമ വിളയിൽകുളം സൗപർണികയിൽ ശ്യാം ലാലിന്റെ വീട്ടിലാണ് മോഷണം നടന്നത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ശ്യാംലാൽ കുടുംബസമേതം മൂകാംബികയിൽ ക്ഷേത്ര ദർശനത്തിന് പോയത്. ഇന്നലെ ഉച്ചയോടെ മടങ്ങിയെത്തിയപ്പോഴായിരുന്നു സംഭവം അറിയുന്നത്.
വീടിന്റെ മുൻ വാതിൽ തകർത്ത നിലയിലായിരുന്നു. അകത്ത് ക്യറിപരിശോധിച്ചപ്പോഴാണ് അലമാര കുത്തിപൊളിച്ചു അതിൽ സൂക്ഷിച്ചിരുന്ന 35 പവനോളം സ്വർണം മോഷ്ടിച്ചതായി കണ്ടെത്തിയത്.
തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസും ഫോറന്‍സിക് വിദഗ്ധരും ഡോക് സ്ക്വാർഡും സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തെ വീടുകളിലെ നിരീക്ഷണ കാമറകൾ കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചതായി കഴക്കൂട്ടം എസ്എച്ച്ഒ വിനോദ് പറഞ്ഞു.