ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ 15 കാരന് മുങ്ങി മരിച്ചു
1416503
Monday, April 15, 2024 10:42 PM IST
വെളളറട: കുന്നത്തുകാല്‍ ചിമ്മണ്ടി ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ 15 കാരന് മുങ്ങി മരിച്ചു .ചാവടി ചെഴുങ്ങാനൂര്‍ പുളിയറത്തലയില് വിജയന്റെയും കലയുടെയും മകനായ അഭിനവ് (15) ആണ് മരിച്ചത്.
ഇന്നലെ രാവിലെ 11 ഓടെ കൂട്ടുകാരായ മൂന്നു പേര്‍ക്കൊപ്പം കുളത്തില്‍ കുളിക്കാനെത്തിയതായിരുന്നു. കുളക്കരയില്‍ നിന്നും വെള്ളത്തിലേക്ക് ചാടുന്നതിനിടയില്‍ അടിത്തട്ടിലെ ചെളിയില്‍ കുടുങ്ങിയാണ് അപകടമുണ്ടായത്. വിദ്യാര്‍ഥികളില്‍ ആര്‍ക്കും നീന്തല്‍ അറിയില്ലായിരുന്നു.
ഇവരുടെ നിലവിളി കേട്ട് സമീപത്തുണ്ടായിരുന്ന ഒൻപതാം ക്ലാസ് വിദ്യാര്‍ഥി ഓടിയെത്തി അഭിനവിനെ കരയ്ക്കെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. സഹോദരന് അരുണ്‍ നാഥ്.