പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്ന കേന്ദ്ര നിലപാട് അവസാനിപ്പിക്കണം: ആർജെഡി
1415776
Thursday, April 11, 2024 6:24 AM IST
വിഴിഞ്ഞം: ഇഡിയെയും സിബിഐയെയും ഇൻകം ടാക്സിനെയും ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ വേട്ടയാടുകയും, ഇലക്ഷൻ പ്രവർത്തനം നടത്താൻ അനുവദിയ്ക്കാതിരിയക്കുകയും ചെയ്യുന്ന കേന്ദ്ര ഗവർമെന്റിന്റെ ജനാധിപത്യവിരുദ്ധ ഫാസിസ്റ്റ് നടപടി അടിയന്തിരമായി അവസാനിപ്പിക്കണമെന്ന് രാഷ്ട്രീയ ജനതാദൾ കോവളം നിയോജക മണ്ഡലം നേതൃ യോഗം ആവശ്യപ്പെട്ടു.
നിയോജക മണ്ഡലം പ്രസിഡന്റ് തെന്നൂർക്കോണം ബാബു അധ്യക്ഷം വഹിച്ച പ്രവർത്തകയോഗം ആർഎൽഡി സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.എം.നായർ ഉദ്ഘാടനം ചെയ്തു .ഡോ .എ.നീലലോഹിതദാസ്, ജില്ലാ പ്രസിഡന്റ് മലയിൻകീഴ് ചന്ദ്രൻ നായർ, സംസ്ഥാന സെക്രട്ടറി കോവളം ടി.എൻ.സുരേഷ് ,
വിഴിഞ്ഞം ജയകുമാർ, കെ .ആർ വിജയകുമാർ, അഡ്വ. ജി.മുരളീധരൻ നായർ, പരശുവയക്കൽ രാജേന്ദ്രൻ, റൂഫസ് ഡാനിയേൽ , കരിച്ചൽ ഗോപാലകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.