സംസ്ഥാന സര്‍ക്കാര്‍ ഭിന്നശേഷിക്കാരോടൊപ്പം: മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്
1396348
Thursday, February 29, 2024 5:44 AM IST
പാറശാല: ഭിന്നശേഷിക്കാരെ സംരക്ഷിക്കുന്ന നയങ്ങളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്ന് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി. കേരളത്തിന്റെ ആരോഗ്യ മേഖലയില്‍ പുത്തനുണര്‍വ് നല്‍കികൊണ്ട് മാതൃകാപരമായ പദ്ധതികളാണ് ഭിന്നശേഷിക്കായി സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
ഭിന്നശേഷി സൗഹാര്‍ദ്ദ ബ്ലോക്ക് പഞ്ചായത്ത് എന്ന ലക്ഷ്യത്തോടുകൂടി പാറശാല, കാരോട്, കുളത്തൂര്‍, പൂവാര്‍, തിരുപുറം, ചെങ്കല്‍ പഞ്ചായത്തുകളില്‍ നിന്നും തെരഞ്ഞെടുത്ത ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന ഭിന്ന ശേഷിക്കാര്‍ക്ക് ഇലട്രിക് വീല്‍ചെയര്‍ നല്കുന്ന പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.അല്‍വേഡിസ അധ്യക്ഷത വഹിച്ചു. പൂവാര്‍ സിഹെച്ച്സി മെഡിക്കല്‍ ഓഫീസര്‍ ഡോ. മിനി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എസ്.കെ.ബെന്‍ഡാര്‍വിന്‍ മുഖ്യ പ്രഭാഷണം നടത്തി.
പഞ്ചായത്ത് പ്രസിഡന്റുമാരായ എല്‍.മഞ്ജുസ്മിത, ലോറെന്‍സ് , ഷീന എസ്.ദാസ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ജെ.ജോജി, വിനിത കുമാരി, ബ്ലോക്ക് മെമ്പര്‍മാരായ വൈ.സതീഷ്, അനിഷ, ശാലിനി സുരേഷ്, എം.കുമാര്‍, അഡ്വ.രാഹില്‍ ആര്.നാഥ് എന്നിവര്‍ പ്രസംഗിച്ചു.