പോക്സോ കേസില്‍ സിപിഐ നേതാവിന് 17 വര്‍ഷം കഠിന തടവ്
1395775
Tuesday, February 27, 2024 2:35 AM IST
പാറശാല: പോക്സോ കേസില്‍ സിപിഐ മുന്‍ ബ്രാഞ്ച് സെക്രട്ടറിയ്ക്ക് 17 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. ഉദയന്‍കുളങ്ങര സ്വദേശി ഷിനുവിനെയാണ് കോടതി ശിക്ഷിച്ചത്. ഇതിന് പുറമേ 50,000 രൂപ പിഴയും വിധിച്ചു. പ്രായപൂര്‍ത്തിയാകാത്ത നാല് പെണ്‍കുട്ടികളെ ആണ് ഇയാള്‍ പീഡിപ്പിച്ചത്.
സ്കൂളില്‍ നടത്തിയ കൗണ്‍സിലിംഗിനിടെ പീഡനത്തിനിരയായ പെണ്‍കുട്ടികളില്‍ ഒരാള്‍ ഇക്കാര്യം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരോട് പറയുകയായിരുന്നു. ഇതേ തുടര്‍ന്ന് ചൈല്ഡ്ലൈന് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ കൂടുതല്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ചതായി കണ്ടെത്തി.
ഇതോടെ കഴിഞ്ഞ വര്‍ഷം മാര്‍ച്ച് ഏഴിന് ഷിനുവിനെ പോലീസ് അറസ്റ്റ് ചെയ്തു. പോലീസ് കേസ് എടുത്തതോടെ ഷിനു തമിഴ്നാട്ടിലേക്ക് കടക്കാന്‍ ശ്രമിച്ചു.
ഇതിനിടെയാണ് ഷിനു അറസ്റ്റിലായത്. വിചാരണയ്ക്കിടെ ഷിനു കുറ്റം ചെയ്തതായി കോടതിയ്ക്ക് വ്യക്തമായി. ഇതോടെയാണ് കഠിന തടവിന് വിധിച്ചത്. പോലീസ് അതിവേഗം തന്നെ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. സിപിഐ ഉദയന്‍കുളങ്ങര മുന്‍ ബ്രാഞ്ച് സെക്രട്ടറിയാണ് ഷിനു.