പൊ​തു​വി​ത​ര​ണ മേ​ഖ​ല ത​ക​രി​ല്ല: മ​ന്ത്രി ജി.ആ​ർ.​അ​നി​ൽ
Wednesday, February 21, 2024 5:35 AM IST
നെ​ടു​മ​ങ്ങാ​ട്: ഒ​രു പ്ര​തി​സ​ന്ധി​യി​ലും കേ​ര​ള​ത്തി​ലെ പൊ​തു​വി​ത​ര​ണ മേ​ഖ​ല ത​ക​രാ​നോ, ജ​ന​ങ്ങ​ൾ​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​കാ​നോ സ​ർ​ക്കാ​ർ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് മ​ന്ത്രി ജി. ​ആ​ർ.​അ​നി​ൽ പ​റ​ഞ്ഞു.
ക​ര​കു​ളം പ​ഞ്ചാ​യ​ത്തി​ലെ ക​ര​യാ​ള​ത്തു​കോ​ണ​ത്തെ 442-ാം ന​മ്പ​ർ റേ​ഷ​ൻ ക​ട കെ -​സ്റ്റോ​ർ ആ​ക്കി ഉ​യ​ർ​ത്തു​ന്ന ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദേ​ഹം.

നെ​ടു​മ​ങ്ങാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​അ​മ്പി​ളി കെ -​സ്റ്റോ​റി​ലെ ആ​ദ്യ വി​ല്പ​ന ന​ട​ത്തി. സ​ർ​ക്കാ​രി​ന്‍റെ ര​ണ്ടാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് നൂ​റു​ദി​ന പ​രി​പാ​ടി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് റേ​ഷ​ൻ ക​ട​ക​ളെ കെ-​സ്‌​റ്റോ​റു​ക​ളാ​ക്കി മാ​റ്റി​യ​ത്.


പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ട​ത്തി​ൽ നെ​ടു​മ​ങ്ങാ​ട് താ​ലൂ​ക്കി​ലെ മൂ​ന്ന് റേ​ഷ​ൻ ക​ട​ക​ളും ര​ണ്ടാം​ഘ​ട്ട​ത്തി​ൽ അ​ഞ്ച് റേ​ഷ​ൻ​ക​ട​ക​ളേ​യും കെ-​സ്റ്റോ​ർ ആ​ക്കി ഉ​യ​ർ​ത്തി​യി​രു​ന്നു. മൂ​ന്നാം ഘ​ട്ട പ​ദ്ധ​തി​യി​ൽ നെ​ടു​മ​ങ്ങാ​ട് താ​ലൂ​ക്കി​ലെ 14 റേ​ഷ​ൻ ക​ട​ക​ൾ കൂ​ടി കെ-​സ്റ്റോ​ർ ആ​യി മാ​റും.

ക​ര​കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് യു. ​ലേ​ഖാ​റാ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ നെ​ടു​മ​ങ്ങാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​വൈ​ശാ​ഖ് , ക​ര​കു​ളം പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​ൻ​മാ​ർ, മെ​മ്പ​ർ​മാ​ർ, ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ർ എ. ​ജെ.​മാ​ത്യു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.