‘റ​ണ്‍ ഫോ​ര്‍ വോ​ട്ട് ’ മി​നി മാ​ര​ത്തോ​ണ്‍
Friday, December 1, 2023 5:19 AM IST
തി​രു​വ​ന​ന്ത​പു​രം: തി​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​യി​ല്‍ യു​വാ​ക്ക​ളു​ടെ പ്രാ​തി​നി​ധ്യം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ സ്വീ​പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വി​വി​ധ സ്കൂ​ള്‍, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ള്‍ പ​ങ്കെ​ടു​ത്ത മി​നി മാ​ര​ത്ത​ണ്‍ സം​ഘ​ടി​പ്പി​ച്ചു.

’റ​ണ്‍ ഫോ​ര്‍ വോ​ട്ട്’ മി​നി മാ​ര​ത്ത​ണ്‍ ജി​ല്ലാ ക​ള​ക്ട​ര്‍ ജെ​റോ​മി​ക് ജോ​ര്‍​ജ് ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. സ​മ്മ​തി​ദാ​നാ​വ​കാ​ശ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​തി​ജ്ഞ ചൊ​ല്ലി.


ക​വ​ടി​യാ​ര്‍ വി​വേ​കാ​ന​ന്ദ പാ​ര്‍​ക്ക് മു​ത​ല്‍ ക​ന​ക​ക്കു​ന്ന് വ​രെ ന​ട​ന്ന മി​നി മാ​ര​ത്ത​ണി​ല്‍ അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​റും സ്വീ​പ് നോ​ഡ​ല്‍ ഓ​ഫീ​സ​റു​മാ​യ അ​ഖി​ല്‍ വി ​മേ​നോ​ന്‍, ഇ​ല​ക്ഷ​ന്‍ വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ സ​ബി​ന്‍ സ​മീ​ദ്, ക​ള​ക്ട​റേ​റ്റി​ലെ തി​ര​ഞ്ഞെ​ടു​പ്പ് വി​ഭാ​ഗം ജീ​വ​ന​ക്കാ​ര്‍ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.