പാ​ള​യം സെ​ന്‍റ് ജോ​സ​ഫ്സ് ക​ത്തീ​ഡ്ര​ല്‍ പൂ​ര്‍​ത്തീകരിച്ച​ത് നിരവധി ക്ഷേ​മ പ​ദ്ധ​തി​ക​ൾ
Thursday, November 30, 2023 1:58 AM IST
തി​രു​വ​ന​ന്ത​പു​രം: പാ​ള​യം സെ​ന്‍റ് ജോ​സ​ഫ്സ് മെ​ട്രോ​പ്പോ​ളി​റ്റ​ന്‍ ക​ത്തീ​ഡ്ര​ല്‍ ദേ​വാ​ല​യ​ത്തി​ന്‍റെ 150-ാം വാ​ര്‍​ഷി​കാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​വി​ധ ക്ഷേ​മ പ​ദ്ധ​തി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കാ​നാ​യ​താ​യി ഇ​ട​വ​ക വി​കാ​രി മോ​ണ്‍‌.​ഇ. വി​ല്‍​ഫ്ര​ഡ് അ​റി​യി​ച്ചു.

9,72,568 രൂ​പ ചെ​ല​വി​ല്‍ മൂ​ന്നു കു​ടും​ബ​ങ്ങ​ള്‍​ക്കു ഭ​വ​ന​ങ്ങ​ള്‍ നി​ര്‍​മി​ച്ചു ന​ല്‍​കു​ക​യും 12 കു​ടും​ബ​ങ്ങ​ള്‍​ക്കു ഭ​വ​ന ന​വീ​ക​ര​ണ​ത്തി​ലേ​ക്കു സ​ഹാ​യം ന​ല്‍​കു​ക​യും ചെ​യ്തു. നി​ര്‍​ധ​ന​രാ​യ 76 കു​ടും​ബ​ങ്ങ​ളെ ദ​ത്തെ​ടു​ത്ത് 11,66,000 രൂ​പ​യു​ടെ ചി​കി​ത്സാ സ​ഹാ​യം ന​ല്‍​കി. ഇ​ട​വ​ക​യി​ല്‍ സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ല്‍​ക്കു​ന്ന നാ​ല്‍​പ​തോ​ളം വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും മ​ണ്‍​വി​ള ബോ​യ്സ് സ്കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും പ​ഠ​ന സ​ഹാ​യ​മാ​യി 7,36,500 രൂ​പ പ്ര​തി​വ​ര്‍​ഷം ന​ല്‍​കി​വ​രു​ന്നു​ണ്ട്. നി​ര്‍​ധ​ന​രാ​യ കു​ടും​ബ​ത്തി​ലെ എ​ട്ടു പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​വാ​ഹ​ത്തി​നാ​യി 1,60,000 രൂ​പ ന​ല്‍​കി​യി​രു​ന്നു. മ​ണി​പ്പൂ​രി​ലെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് ഇ​ട​വ​ക​യി​ല്‍ നി​ന്നും 1,33,500 രൂ​പ ന​ല്‍​കി​.

ഉ​പ​വി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി ഒ​രു ല​ക്ഷം രൂ​പ വ​ര്‍​ഷം തോ​റും ഇ​ട​വ​ക വി​നി​യോ​ഗി​ക്കു​ന്നു. അ​ടു​ത്ത വ​ര്‍​ഷം ഇ​ട​വ​ക​യി​ല്‍ മൂ​ന്നു പേ​ര്‍​ക്ക് പു​തി​യ ഭ​വ​ന​ങ്ങ​ള്‍ നി​ര്‍​മി​ച്ചു ന​ല്‍​കു​മെന്നും ഏ​ഴോ​ളം ഭ​വ​ന​ങ്ങ​ള്‍ ന​വീ​ക​രി​ക്കു​ക​യും ചെ​യ്യു​മെ​ന്നും ഇ​ട​വ​ക വി​കാ​രി മോ​ണ്‍.​ഇ.വി​ല്‍​ഫ്ര​ഡ് അ​റി​യി​ച്ചു.
നാ​ളെ മു​ത​ല്‍ ഡി​സം​ബ​ര്‍ മൂ​ന്നു​വ​രെ​യാ​ണ് 150-ാം വാ​ര്‍​ഷി​ക ആഘോഷം. ച​രി​ത്ര സാം​സ്കാ​രി​ക പ്ര​ദ​ര്‍​ശ​നം നാ​ളെ രാ​വി​ലെ പ​ത്തി​ന് തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ന്‍ അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ന്‍ ഡോ.​ആ​ര്‍. ക്രി​സ്തു​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. തി​രു​വ​ന​ന്ത​പു​രം പ്ര​സ്ക്ല​ബ് ഇ​ന്‍​സ്റ്റി​റ്റി​റ്റ്യൂട്ട് ഓ​ഫ് ജേ​ര്‍​ണ​ലി​സം ഡ​യ​റ​ക്ട​ര്‍ സി​ബി കാ​ട്ടാ​മ്പ​ള്ളി മു​ഖ്യ സ​ന്ദേ​ശം ന​ല്‍​കും. ഡി​സം​ബ​ര്‍ മൂ​ന്ന് ഞാ​യ​ര്‍ വൈ​കു​ന്നേ​രം അ​ഞ്ചി​ന് തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ന്‍ അ​തി​രൂ​പ​ത ആ​ര്‍​ച്ച് ബി​ഷ​പ്പ് ഡോ.​തോ​മ​സ് ജെ.​നെ​റ്റോ​യു​ടെ മു​ഖ്യ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ പൊ​ന്തി​ഫി​ക്ക​ല്‍ സ​മൂ​ഹ​ബ​ലി.


ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ന്‍ മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ വ​ച​ന സ​ന്ദേ​ശം ന​ല്‍​കും. വൈ​കു​ന്നേ​രം ഏ​ഴി​ന് ആ​രം​ഭി​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം തി​രു​വി​താം​കൂ​ര്‍ രാ​ജ​കു​ടും​ബാം​ഗം അ​ശ്വ​തി തി​രു​നാ​ള്‍ ഗൗ​രീ ല​ക്ഷ്മി​ഭാ​യി ഉ​ദ്ഘാ​ട​നം ചെ​യ്യും. തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ന്‍ അ​തി​രൂ​പ​ത ആ​ര്‍​ച്ച് ബി​ഷ​പ് ഡോ.​തോ​മ​സ് ജെ.നെ​റ്റോ അ​ധ്യ​ക്ഷ​നാ​യി​രി​ക്കും.

ആ​ര്‍​ച്ച് ബി​ഷ​പ് എ​മി​ര​റ്റ​സ് ഡോ.​എം. സൂ​സ​പാ​ക്യം, നെ​യ്യാ​റ്റി​ന്‍​ക​ര രൂ​പ​താ​ധ്യ​ക്ഷ​ന്‍ ബി​ഷ​പ് ഡോ.​വി​ന്‍​സെ​ന്റ് സാ​മു​വ​ല്‍, പാ​ള​യം ഇ​മാം ഡോ.​വി.​പി. സു​ഹൈ​ബ് മൗ​ല​വി, ശാ​ന്തി​ഗി​രി ആ​ശ്ര​മം മ​ഠാ​ധി​പ​തി സ്വാ​മി ഗു​രു​ര​ത്നം ജ്ഞാ​ന ത​പ​സ്വി, കൊ​ല്ലം തു​ള​സി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും.വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ ഫാ.​മ​നീ​ഷ് പീ​റ്റ​ര്‍, ഫാ.​ബി​ജോ​യ്, പാ​രീ​ഷ് കൗ​ണ്‍​സി​ല്‍ വൈ​സ് പ്ര​സി​ഡ​ന്റ് ഹെ​ഡ്രി​ന്‍ എ​ല്‍.​പെ​രേ​ര,സെ​ക്ര​ട്ട​റി ഇ​ഗ്നേ​ഷ്യ​സ് തോ​മ​സ്, ട്ര​ഷ​റ​ര്‍ എം.​ബേ​യ്സി​ല്‍, പ​ബ്ളി​സി​റ്റി ക​ണ്‍​വീ​ണ​ര്‍ അ​ല​ക്സ്, ജോ​യി​ന്‍റ്് ക​ണ്‍​വീ​ണ​ര്‍ ഷൈ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

സ്വ​ന്തം ലേ​ഖ​ക​ന്‍