മാനൂര്‍ രാജേഷിനെ ആദരിച്ചു
1338078
Monday, September 25, 2023 12:19 AM IST
വെള്ളറട: ചെന്നൈ ആസ്ഥാനമായുള്ള ഇന്ത്യന്‍ മാജിക് അക്കാദമിയുടെ ഈ വര്‍ഷത്തെ മാന്ത്രിക ശ്രേഷ്ഠ ദേശീയ പുരസ്കാര ജേതാവ് സൈനിക മാന്ത്രികന് മാനൂര്‍ രാജേഷിനെ സൈനിക കൂട്ടായ്മ ആദരിച്ചു. തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അനന്തപുരി സോള്‍ജിഴേസ് ചാരിറ്റബിള്‍ സോസൈറ്റിയാണ് ചടങ്ങ് സംഘടിപ്പിച്ചത്.
സംഘടനയുടെ ഇടപ്പഴിഞ്ഞി ഓഫീസില്‍ സംവിധായകനായ രാജസേനന് മെമോന്റോ സമ്മാനിക്കുകയും മെന്റലിസ്റ്റ് സന്ദീപ് ഫ്രാഡിയന്‍ പൊന്നാട അണിയിക്കുകയും ചെയ്തു, അനന്തപുരി സോള്‍ജിഴേസ് പ്രസിഡന്റ് രാജേന്ദ്ര പ്രസാദ്, സെക്രട്ടറി പ്രമോദ്, ജോയിന്റ് സെക്രട്ടറി രാഹുല്‍ എന്നിവർ പ്രസംഗിച്ചു.