പാറശാലയില്‍ ആറുകോടിയുടെ ബസ് ടെര്‍മിനല്‍: നിര്‍മാണം തുടങ്ങി
1336639
Tuesday, September 19, 2023 3:29 AM IST
പാറശാല: ആറുകോടി ചെലവിട്ട് അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മിക്കുന്ന പാറശാല ബസ് ടെര്‍മിനലിന്റെ ഒന്നാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ് ഘാടനം സി.കെ ഹരീന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു. ഏഴു വര്‍ഷത്തിനുള്ളില്‍ പാറശാല മണ്ഡലത്തില്‍ 2,000 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി എംഎല്‍എ പറഞ്ഞു.
സംസ്ഥാന - ദേശീയ പാതകളും മലയോര ഹൈവേയും കടന്നുപോകുന്ന അതിര്‍ത്തി പ്രദേശമായ പാറശാലയില്‍ ബസ് കാത്തുനില്ക്കാനുള്ള സൗകര്യങ്ങള്‍ പരിമിതമായിരുന്നു. പുതിയ ബസ് ടെര്‍മിനല്‍ വരുന്നതോടെ പാറശാലയിലെ ജനങ്ങള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട യാത്രാസൗകര്യങ്ങള്‍ ലഭിക്കും. ബസ് ടെര്‍മിനല്‍ നിര്‍മിക്കാനുദേശിക്കുന്ന സ്ഥലത്തേക്ക് പ്രവേശിക്കുന്നതിനുള്ള കലുങ്ക് നിര്‍മാണമാണ് എംഎല്‍എയുടെ ആസ്തിവികസന ഫണ്ടില്‍നിന്നും ഒരു കോടി രൂപ ചെലവില്‍ ആദ്യഘട്ടമായി നടക്കുന്നത്. മൂന്നുമാസത്തിനുള്ളി ഇതിന്റെ നിര്‍മാണം പൂര്‍ത്തിയാക്കും.
സ്വകാര്യ വ്യക്തികളില്‍ നിന്നടക്കം ഏറ്റെടുത്ത ഒന്നരയേക്കറോളം വരുന്ന ഭൂമിയില്‍ പഞ്ചായത്ത് ഓഫീസ്, ഷോപ്പിംഗ് കോംപ്ലക്സ് തുടങ്ങിയ അത്യാധുനിക സൗകര്യങ്ങളോടെയുള്ള ബസ് ഷെല്‍ട്ടര്‍ നിര്‍മിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിനന്റെ ബഡ്ജറ്റ് വിഹിതത്തില്‍ നിന്നും അഞ്ചുകോടി രൂപയും അനുവദിച്ചിരുന്നു. ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഉടന്‍ തന്നെ ബസ് ഷെല്‍ട്ടറിന്റെ നിര്‍മാണവും ആരംഭിക്കും. പ്രഫഷണല്‍ കോളേജുകളടക്കം നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍ക്കാര്‍ ഓഫീസുകളും താലൂക്ക് ആശുപത്രിയും സ്ഥിതി ചെയ്യുന്ന പ്രദേശത്ത് ബസ് ടെര്‍മിനല്‍ ഇല്ലാത്തത് മൂലം ഗതാഗത പ്രശ്നങ്ങളും പതിവായിരുന്നു.
ബസ് ടെര്‍മിനല്‍ പ്രവര്‍ത്തന സജ്ജമാകുന്നതോടെ ഇതിനും പരിഹാരമാകും. പാറശാല പഞ്ചായത്ത് പ്രസിഡന്റ് എൽ. മഞ്ജുസ്മിത അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ. ബെന്‍ഡാര്‍വിന്‍, ജില്ലാ പഞ്ചായത്ത് ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വി.ആര്. സലൂജ, പാറശാല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്. ബിജു,ത ്രിതല പഞ്ചായത്ത് പ്രതിനിധികള്‍, രാഷ്ട്രീയ പ്രമുഖര്‍ തുടങ്ങിയവരും പങ്കെടുത്തു.
gv_raja_school_2023sept19.jpg