സ​മ്പൂ​ര്‍​ണ വ​ലി​ച്ചെ​റി​യ​ല്‍ മു​ക്ത​മാ​യി ആ​റ്റി​ങ്ങ​ല്‍ ന​ഗ​ര​സ​ഭ
Sunday, June 4, 2023 7:01 AM IST
തി​രു​വ​ന​ന്ത​പു​രം: ആ​റ്റി​ങ്ങ​ല്‍ ന​ഗ​ര​സ​ഭ ഇ​നി മു​ത​ല്‍ സ​മ്പൂ​ര്‍​ണ വ​ലി​ച്ചെ​റി​യ​ല്‍ മു​ക്ത ന​ഗ​ര​സ​ഭ. സ​മ്പൂ​ര്‍​ണ മാ​ലി​ന്യ​മു​ക്ത ന​ഗ​ര​സ​ഭ​യാ​യി ജി​ല്ലാ ക​ള​ക്ട​ര്‍ ജെ​റോ​മി​ക് ജോ​ര്‍​ജ് പ്ര​ഖ്യാ​പി​ച്ചു. ജി​ല്ല​യി​ല്‍ ആ​ദ്യ​മാ​യി സ​മ്പൂ​ര്‍​ണ വ​ലി​ച്ചെ​റി​യ​ല്‍ മു​ക്ത​മാ​കു​ന്ന ന​ഗ​ര​സ​ഭ ആ​റ്റി​ങ്ങ​ലാ​ണെ​ന്ന് ക​ള​ക്ട​ര്‍ പ​റ​ഞ്ഞു. മി​ക​ച്ച പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന ന​ഗ​ര​സ​ഭ​യി​ലെ ഹ​രി​ത ക​ര്‍​മ സേ​ന അം​ഗ​ങ്ങ​ളെ​യും ജി​ല്ലാ ക​ള​ക്ട​ര്‍ അ​ഭി​ന​ന്ദി​ച്ചു.

ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ അ​തി​ദ​രി​ദ്ര കു​ടും​ബ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള കു​ട്ടി​ക​ള്‍​ക്കു​ള്ള സൗ​ജ​ന്യ പ​ഠ​ന​ക്കി​റ്റ് വി​ത​ര​ണ​വും ക​ള​ക്ട​ര്‍ നി​ര്‍​വ​ഹി​ച്ചു. പ്ര​ഖ്യാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ഗ​ര മാ​ലി​ന്യ സം​സ്ക​ര​ണ ഉ​പാ​ധി​ക​ളു​ടെ പ്ര​ദ​ര്‍​ശ​ന​മേ​ള​യും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം ഒ.​എ​സ്.​അം​ബി​ക എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. വി​വി​ധ മാ​ലി​ന്യ സം​സ്ക​ര​ണ സം​വി​ധാ​ന​ങ്ങ​ളു​ടെ പ്ര​ദ​ര്‍​ശ​ന വി​പ​ണ​ന മേ​ള​യാ​ണ് ആ​റ്റി​ങ്ങ​ല്‍ ന​ഗ​ര​സ​ഭാ​ങ്ക​ണ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച​ത്.

ബ​യോ​ഗ്യാ​സ് പ്ലാ​ന്‍റ്, സ്മാ​ര്‍​ട്ട് ബ​യോ ബി​ന്നു​ക​ളു​ടെ പ്ര​ദ​ര്‍​ശ​നം, ആ​ര്‍​ത്ത​വ ക​പ്പു​ക​ളു​ടെ ഉ​പ​യോ​ഗം വ്യ​ക്ത​മാ​ക്കു​ന്ന സ്റ്റാ​ള്‍, ഖ​ര മാ​ലി​ന്യ സം​സ്ക​ര​ണ എ​ക്സ്പോ, ഉ​റ​വി​ട മാ​ലി​ന്യ സം​സ്ക​ര​ണം എ​ന്നി​വ​യാ​ണ് മേ​ള​യു​ടെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യ​ത്. മാ​ലി​ന്യ നി​ര്‍​മാ​ര്‍​ജ​ന​ത്തെ പ​റ്റി മ​ന​സി​ലാ​ക്കു​ന്ന​തോ​ടൊ​പ്പം വി​വി​ധ മാ​ലി​ന്യ സം​സ്ക​ര​ണ ഉ​ത്പ​ന്ന​ങ്ങ​ള്‍ സ​ബ്സി​ഡി​യോ​ടെ വാ​ങ്ങാ​നും അ​വ​സ​ര​മൊ​രു​ക്കി​യി​രു​ന്നു.ആ​റ്റി​ങ്ങ​ല്‍ ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ എ​സ്. കു​മാ​രി ച​ട​ങ്ങി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭ ഉ​പാ​ധ്യ​ക്ഷ​ന്‍ ജി. ​തു​ള​സീ​ധ​ര​ന്‍ പി​ള്ള, വി​വി​ധ ജ​ന​പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.