കുടുംബശ്രീ സിഡിഎസ് വാർഷികാഘോഷം
1299900
Sunday, June 4, 2023 7:01 AM IST
വെമ്പായം :മാണിക്കൽ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് വാർഷികാഘോഷം പിരപ്പൻകോട് ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ഒാഡിറ്റോറിയത്തിൽ മന്ത്രി ജി.ആർ.ഉദ്ഘാടനം നിർവഹിച്ചു.മാണിക്കൽ പഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ഷീല കുമാരി,ബ്ലോക്ക് മെമ്പർ സജീവ് മാണിക്കൽ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലേഖ കുമാരി,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സഹീറത്ത് ബീവി, വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു.