അ​റി​വി​ന്‍റെ ജ​നാ​ധി​പ​ത്യ​വ​ത്ക​ര​ണം അ​നി​വാ​ര്യം: ഷാ​ജി എ​ൻ. ക​രു​ൺ
Friday, March 31, 2023 12:10 AM IST
തി​രു​വ​ന​ന്ത​പു​രം: അ​റി​വി​ന്‍റെ ജ​നാ​ധി​പ​ത്യ​വ​ത്ക​ര​ണ​ത്തിനു മൂ​ർ​ത്ത​മാ​യ ഇ​ട​പെ​ട​ലു​ക​ളു​ണ്ടാ​വ​ണ​മെ​ന്ന് ഷാ​ജി എ​ൻ. ക​രു​ൺ അ​ഭി​പ്രാ​യ​പ്പെ​ട്ടു. സം​സ്ഥാ​ന സ​ർ​വ​വി​ജ്ഞാ​ന​കോ​ശം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ വ​ജ്ര​ജൂ​ബി​ലി സ​മാ​പ​ന​പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന വൈ​ജ്ഞാ​നി​കം എ​ന്ന ജേ​ർ​ണ​ലി​ന്‍റെ ആ​ദ്യ​പ​തി​പ്പ് ഡോ. ​ജോ​ർ​ജ് ഓ​ണ​ക്കൂറി​നു ന​ൽ​കി പ്ര​കാ​ശി​പ്പി​ച്ചു. ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഡ​യ​റ​ക്ട​ർ ഡോ. ​മ്യൂ​സ് മേ​രി ജോ​ർ​ജ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. വൈ​ജ്ഞാ​നി​കം ജേ​ർ​ണ​ൽ പ​രി​ച​യം ല​ക്കം എ​ഡി​റ്റ​ർ എ​സ്. രാ​ജ​ല​ക്ഷ്മി നി​ർ​വ​ഹി​ച്ചു.
ഭാ​ര​ത് ഭ​വ​ൻ സെ​ക്ര​ട്ട​റി പ്ര​മോ​ദ് പ​യ്യ​ന്നൂ​ർ, ഡോ. ​എം.​ആ​ർ. ത​മ്പാ​ൻ, ഭാ​ഷാ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഡ​യ​റ​ക്ട​ർ ഡോ. ​എം. സ​ത്യ​ൻ, ഭ​ര​ണ​സ​മി​തി അം​ഗം ഡോ. ​ബി​ച്ചു എ​ക്സ് മ​ല​യി​ൽ എ​ന്നി​വ​ർ പ്രസംഗിച്ചു. ആ​ർ. അ​നി​രു​ദ്ധ​ൻ സ്വാ​ഗ​ത​വും എ​സ്. ജ​ല​ജ​കു​മാ​രി ന​ന്ദി​യും പ​റ​ഞ്ഞു.