പിരപ്പൻകോട് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഉത്സവാഘോഷങ്ങൾ തുടങ്ങി
1281946
Wednesday, March 29, 2023 12:18 AM IST
വെഞ്ഞാറമൂട് : പിരപ്പൻകോട് ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഉത്സവാഘോഷങ്ങൾ തുടങ്ങി. സാംസ്കാരിക സമ്മേളനം മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്തു. ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവ് നാഞ്ചിയമ്മയെ തിരക്കഥാകൃത്തും ചലച്ചിത്ര താ രവുമായ മുരളി ഗോപി ആദരിച്ചു. സ്റ്റേജ് പരിപാടികൾ, ശീവേലി പാതയിലെ പന്തൽ നിർമാ ണം എന്നിവ ഡി.കെ. മുരളി എം എൽഎയും സിസിടിവി കാമറകൾ സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് കൃഷ്ണൻ നായരും ഉദ് ഘാടനം ചെയ്തു. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് കെ.ആർ. മുരളീധരൻ അധ്യക്ഷനായി. തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം ജി. സുന്ദരേശൻ, മാണിക്കൽ പഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയൻ, ജില്ലാപഞ്ചായത്ത് മുൻ പ്രസിഡന്റ് രമണി പി. നായർ, മാണിക്കൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ലേഖാകുമാരി, വെഞ്ഞാറമൂട് എസ്എച്ച്്ഒ അനൂപ് കൃഷ്ണ തുടങ്ങിയവർ പരിപാടി യിൽ പങ്കെടുത്തു.