ക്രി​സ്തീ​യ കൂ​ട്ടാ​യ്മ കു​രി​ശി​ന്‍റെ വ​ഴി സം​ഘ​ടി​പ്പി​ച്ചു
Tuesday, March 28, 2023 12:09 AM IST
വി​തു​ര : വി​തു​ര ക്രി​സ്തീ​യ കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​രി​ശി​ന്‍റെ വ​ഴി ന​ട​ത്തി.​ കൊ​പ്പം ആ​ൾ സെയിന്‍റ്സ് ദൈ​വാ​ല​യ​ത്തി​ൽനി​ന്നും ആ​രം​ഭി​ച്ച കു​രി​ശി​ന്‍റെ വ​ഴി തേ​വി​യോ​ട് ദൈ​വപ​രി​പാ​ല​ന ദൈ​വാ​ല​യ​ത്തി​ൽ സ​മാ​പി​ച്ചു.
നി​ര​വ​ധി വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ത്തു.​തു​ട​ർ​ന്ന് ഫാ​. മോ​ബ​ൻ ചൂ​ര​വ​ടി പീ​ഢാനു​ഭ​വ സ​ന്ദേ​ശം ന​ൽ​കി. കു​രി​ശി​ന്‍റെ വ​ഴി​ക്ക് ഫാ​. റോ​ബി​ൻ ച​ക്കാ​ല​ക്ക​ൽ, ഫാ. റോ​ബി​ൻ വേ​ങ്ങാ​ശേ​രി, ഫാ. ലി​നോ കു​ര്യ​ൻ, ഫാ​. തോ​മ​സ്, ഫാ. ​അ​നി​ൽ, വി​വി​ധ ദൈ​വാ​ല​യ​ങ്ങ​ളി​ലെ പാ​രി​ഷ് കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. കു​രി​ശി​ന്‍റെ വ​ഴി​യി​ൽ കെ ​സിവൈ​എം കാ​ൽ​വ​രി യൂ​ണി​റ്റി​ലെ യു​വ​ജ​ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച ക്രി​സ്തു​വി​ന്‍റെ പീ​ഢാ​സ​ഹ​ന ദൃ​ശ്യ​വി​ഷ് കാ​രം വി​ശ്വാ​സി​ക​ൾ​ക്ക് പു​തി​യൊ​രു അ​നു​ഭ​വ​മാ​യി​രു​ന്നു.