കൊ​പ്പം സ്കൂ​ൾ 121-ാം വാ​ർ​ഷി​കം
Tuesday, March 28, 2023 12:08 AM IST
വെ​മ്പാ​യം: കൊ​പ്പം എ​ൽ​പി സ്കൂ​ളി​ന്‍റെ 121-ാം വാ​ർ​ഷി​കം മാണിക്കൽ പഞ്ചായത്ത് പ്രസിഡന്‍റ് കു​തി​ര​കു​ളം ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ആ​തി​ര അ​ധ്യ​ക്ഷ​യാ​യി. ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സു​രേ​ഷ്കു​മാ​ർ പു​ര​സ്കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ‌
മാ​ണി​ക്ക​ൽ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ലേ​ഖ​കു​മാ​രി സ്കൂ​ൾ മാ​ഗ​സി​ൻ പ്ര​കാ​ശ​നം ചെ​യ്തു. തു​ട​ർ​ന്ന് വാ​മ​ന​പു​രം ബ്ലോ​ക്ക് മെ​മ്പ​ർ ടി. ​ന​ന്ദു സ്കൂ​ൾ ലോ​ഗോ പ്ര​ദ​ർ​ശി​പ്പി​ച്ചു. കൊ​പ്പം വാ​ർ​ഡ് മെ​മ്പ​ർ സു​നി​ത ക​ലാ​പ്ര​തി​ഭ​യെ അ​നു​മോ​ദി​ച്ചു. പ്ര​ധാ​നാ​ധ്യാ​പി​ക സ​ജീ​ന വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. സ്കൂ​ൾ വി​ക​സ​ന സ​മി​തി അം​ഗം പി.​എ​ൻ. വേ​ണു സ്വാ​ഗ​ത​വും സ്റ്റാ​ഫ് സെ​ക്ര​ട്ട​റി രേ​ഖ ന​ന്ദി​യും പ​റ​ഞ്ഞു.

ലോ​ക​നാ​ട​ക ദി​നാ​ച​ര​ണം ന​ട​ത്തി

പേ​രൂ​ർ​ക്ക​ട: ന​മ്മ​ൾ നാ​ട​ക​ക്കാ​ർ തി​യേ​റ്റ​ർ ഗ്രൂ​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ ലോ​ക​നാ​ട​ക ദി​നാ​ച​ര​ണം മു​ൻ എം​എ​ൽ​എ പി​ര​പ്പ​ൻ​കോ​ട് മു​ര​ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. പി ​ആ​ൻഡ് ടി ​ഹാ​ളി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് തി​ട്ട​മം​ഗ​ലം ഹ​രി അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ശ​ശി​കു​മാ​ർ സി​താ​ര മു​ഖ്യപ്ര​ഭാ​ഷ​ണം ന​ട​ത്തി. മു​തി​ർ​ന്ന നാ​ട​ക​പ്ര​വ​ർ​ത്ത​ക​രെ ചടങ്ങിൽ ആ​ദ​രി​ച്ചു. തി​യേ​റ്റ​ർ ഗ്രൂ​പ്പി​ന്‍റെ പു​തി​യ നാ​ട​ക​ത്തി​ന് ഓ​മ​ന​ത്തി​ങ്ക​ൾ എ​ന്ന പേ​ര് വ​ക്കം ഷ​ക്കീ​ർ പ്ര​ഖ്യാ​പി​ച്ചു. പ്ര​ഫ. ജി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ, അ​യി​ലം ഉ​ണ്ണി​കൃ​ഷ്ണ​ൻ, മു​ഹാ​ദ് വെ​മ്പാ​യം, ജി.​കെ. ദാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഉ​ദ​യ​ൻ ക​ലാ​നി​കേ​ത​ൻ സ്വാ​ഗ​ത​വും ജ​ഗ​തി രാ​ജേ​ന്ദ്ര​ൻ നന്ദിയും പറഞ്ഞു.