കാ​റി​ടി​ച്ച് റോ​ഡി​ൽ വീ​ണ യു​വാ​വി​ന്‍റെ ശ​രീ​ര​ത്തി​ലൂ​ടെ ലോ​റി ക​യ​റി​യി​റ​ങ്ങി
Tuesday, March 28, 2023 12:06 AM IST
വെ​ഞ്ഞാ​റ​മൂ​ട് : റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ടെ കാ​റി​ടി​ച്ച് റോ​ഡി​ൽ വീ​ണ യു​വാ​വി​ന്‍റെ ശ​രീ​ര​ത്തി​ലൂ​ടെ ലോ​റി ക​യ​റി​യി​റ​ങ്ങി.
ഇ​ന്ന​ലെ രാ​വി​ലെ അ​ഞ്ചി​ന് ആ​ല​ന്ത​റ പെ​ട്രോ​ൾ പ​മ്പി​ന് സ​മീ​പ​മു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ നാ​ഗ​ർ​കോ​വി​ൽ ശൂ​ര​പ​ള്ളം അ​ഗ​സ്തീ​ശ്വ​രം സ്വ​ദേ​ശി കൃ​ഷ്ണ​കു​മാ​ർ (43) ആ​ണ് മ​രി​ച്ച​ത്.
ത​മി​ഴ്നാ​ട്ടി​ൽ നി​ന്ന് പ​ന്ത​ള​ത്തേ​ക്ക് ജോ​ലി​ക്കാ​യി പോ​വു​ക​യാ​യി​രു​ന്ന കൃ​ഷ്ണ​കു​മാ​റും സു​ഹൃ​ത്തു​ക്ക​ളും.
കെ​ട്ടി​ട നി​ർ​മാ​ണ തൊ​ഴി​ലാ​ളി​യാ​യ കൃ​ഷ്ണ​കു​മാ​ർ ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് നാ​ഗ​ർ​കോ​വി​ലി​ൽ നി​ന്നും തി​രി​ച്ച​ത്.
വെ​ഞ്ഞാ​റ​മൂ​ട് ആ​ല​ന്ത​റ പെ​ട്രോ​ൾ പ​മ്പി​ന് സ​മീ​പ​മു​ള്ള ചാ​യ​ക്ക​ട​യി​ൽ ക​യ​റി​യ​തി​നു​ശേ​ഷം തി​രി​ച്ചു വാ​ഹ​ന​ത്തി​ലേ​ക്ക് ക​യ​റാ​ൻ പോ​കു​ന്ന സ​മ​യ​ത്ത് വെ​ഞ്ഞാ​റ​മൂ​ട് ഭാ​ഗ​ത്ത് നി​ന്നും വ​രി​ക​യാ​യി​രു​ന്ന കാ​ർ കൃ​ഷ്ണ​കു​മാ​റി​നെ ഇ​ടി​ച്ചി​ടു​ക​യാ​യി​രു​ന്നു.
റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ണ കൃ​ഷ്ണ​കു​മാ​റി​ന്‍റെ ശ​രീ​ര​ത്തി​ലൂ​ടെ കാ​രേ​റ്റ് ഭാ​ഗ​ത്തു​നി​ന്നും വെ​ഞ്ഞാ​റ​മൂ​ട്ടി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ലോ​റി​യു​ടെ ട​യ​ർ ക​യ​റി ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു.