ഭി​ന്ന​ശേ​ഷി സം​വ​ര​ണ​ത്തി​ൽ സ​ർ​ക്കാ​ർ വ്യ​ക്ത​മാ​യ ഉ​ത്ത​ര​വി​റ​ക്ക​ണം : കെ​എ​സ്ടി​എ​ഫ്
Wednesday, March 22, 2023 11:55 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ൽ അ​ധ്യാ​പ​ക നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു സ​ർ​ക്കാ​ർ വ്യ​ക്ത​മാ​യ ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്ക​ണ​മെ​ന്നു ആ​വ​ശ്യ​പ്പെ​ട്ടു കേ​ര​ളാ സ്റ്റേ​റ്റ് ടീ​ച്ചേ​ഴ്സ് ഫ്ര​ണ്ട് (കെ​എ​സ്ടി​എ​ഫ് ) വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി​ക്ക് നി​വേ​ദ​നം ന​ൽ​കി. എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ലെ അ​ധ്യാ​പ​ക ഒ​ഴി​വു​ക​ളി​ൽ ഭി​ന്ന​ശേ​ഷി സം​വ​ര​ണം ന​ട​പ്പാ​ക്കാ​തെ 2018 ന​വം​ബ​ർ 18നു ​ശേ​ഷ​മു​ള്ള നി​യ​മ​ന​ങ്ങ​ൾ​ക്ക് അം​ഗീ​കാ​രം ന​ൽ​ക​രു​തെ​ന്ന സിം​ഗി​ൾ ബെ​ഞ്ചി​ന്‍റെ വി​ധി​യി​ൽ വ്യ​വ​സ്ഥ​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി ഡി​വി​ഷ​ൻ ബെ​ഞ്ച് ഭേ​ദ​ഗ​തി വ​രു​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും ഭാ​വി സം​ര​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്നു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം.​കെ. ബി​ജു നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
യോ​ഗ്യ​രാ​യ ഭി​ന്ന​ശേ​ഷി അ​ധ്യാ​പ​ക​രു​ടെ അ​ഭാ​വ​ത്താ​ൽ എ​യ്ഡ​ഡ് സ്കൂ​ൾ അ​ധ്യാ​പ​ക നി​യ​മ​നം ത​ട​സ​പ്പെ​ട്ടു നി​ൽ​ക്കെ ഹൈ​ക്കോ​ട​തി പു​തി​യ മാ​ർ​ഗ​നി​ർ​ദേ​ശം ന​ൽ​കി​യ​ിരുന്നു. എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യി നീ​ക്കി​വ​ച്ച ത​സ്തി​ക​ക​ളി​ൽ 2018 ന​വം​ബ​ർ 18നും 2021 ​ന​വം​ബ​ർ എ​ട്ടി​നും നും ​ഇ​ട​യി​ൽ ഉ​ണ്ടാ​യ ഒ​ഴി​വി​ൽ നി​യ​മ​നം ന​ൽ​കി​യ​വ​ർ​ക്ക് വി​ദ്യാ​ഭ്യാ​സ ഓ​ഫി​സ​ർ താ​ത്കാ​ലി​ക​മാ​യി നി​യ​മ​ന അം​ഗീ​കാ​രം ന​ൽ​ക​ണ​മെ​ന്നു ഡി​വി​ഷ​ൻ ബെ​ഞ്ച് ഉ​ത്ത​ര​വി​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് അ​ധ്യാ​പ​ക​രാ​ണ് നി​യ​മ​നം പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.
പൊ​തു വി​ദ്യാ​ല​യ​ങ്ങ​ളി​ൽ അ​ധി​ക ത​സ്തി​ക​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ധ​ന​കാ​ര്യ വ​കു​പ്പി​ന്‍റെ ഉ​ത്ത​ര​വ് വേ​ഗ​ത്തി​ൽ പു​റ​പ്പെ​ടു​വി​ക്ക​ണ​മെ​ന്നും നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു. പി.​എം. മു​ഹ​മ്മ​ദ​ലി, ജോ​സ​ഫ് വ​ർ​ഗീ​സ്, ജ​യിം​സ് സേ​വ്യ​ർ, ജെ.​ആ​ർ. സാ​ലു, കോ​ശി എ​ബ്ര​ഹാം, ജോ​മോ​ൻ ജോ​സ് എ​ന്നി​വ​രും നി​വേ​ദ​നം ന​ൽ​കാ​ൻ എ​ത്തി​യി​രു​ന്നു.