"വാ​ട്ട​ർ ബെ​ൽ' പ​ദ്ധ​തി ആ​രം​ഭി​ച്ചു
Wednesday, March 22, 2023 11:54 PM IST
പാ​ലോ​ട് : ചൂ​ട് അ​സ​ഹ​നീ​യ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ കൃ​ത്യ​സ​മ​യ​ത്ത് കു​ട്ടി​ക​ൾ​ക്ക് വെ​ള്ളം കു​ടി​ക്കാ​ൻ പേ​ര​ക്കു​ഴി ഗ​വ. എ​ൽ​പി സ്കൂ​ളി​ൽ "വാ​ട്ട​ർ ബെ​ൽ' പ​ദ്ധ​തി ആ​രം​ഭി​ച്ചു. ഓ​രോ മ​ണി​ക്കൂ​ർ ഇ​ട​വി​ട്ട് വെ​ള്ളം കു​ടി​ക്കാ​നാ​യി ഡ​ബി​ൾ ബെ​ൽ ന​ൽ​കും. ബെ​ല്ലു കേ​ൾ​ക്കു​മ്പോ​ൾ ആ​രോ​ടും പ​റ​യാ​തെ ത​ന്നെ ത​ങ്ങ​ളു​ടെ കൈ​വ​ശ​മു​ള്ള കു​പ്പി​യി​ലെ വെ​ള്ളം നി​ശ്ചി​ത അ​ള​വി​ൽ കു​ടി​ക്ക​ണം. കു​ട്ടി​ക​ൾ വെ​ള്ളം കു​ടി​ച്ചു എ​ന്ന് ക്ലാ​സ് ടീ​ച്ച​ർ ഉ​റ​പ്പാ​ക്കും. ഇ​തി​നാ​യി കു​ട്ടി​ക​ളെ ബോ​ധ​വ​ത്ക​രി​ച്ചു. ജ​ല ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. മ​ഴ​വെ​ള്ള സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ത്തി​ന് അ​വാ​ർ​ഡ് നേ​ടി​യ എ​വ​രി ട്രോ​പ്സ് കൗ​ണ്ട്സ് ഫൗ​ണ്ടേ​ഷ​ൻ അം​ഗം സീ​ന പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. ചെ​യ​ർ​മാ​ൻ പി.​എ, പ​ത്മ​നാ​ഭ​ൻ കു​ട്ടി​ക​ൾ​ക്ക് മ​ഴ​വെ​ള്ള സം​ര​ക്ഷ​ണ​ത്തെ കു​റി​ച്ചു ക്ലാ​സെ​ടു​ത്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് സ​ജി കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ഹെ​ഡ്മി​സ്ട്ര​സ് വി​ജ​യ​ല​ക്ഷ്മി അ​മ്മ, എം. ​നാ​ഷി​ദ്, വി.​എ​ൽ. രാ​ജീ​വ്, അ​നു, കെ. ​ലേ​ഖ, സ​ബീ​ഹ ബീ​വി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.