ശി​ശു​ക്ഷേ​മ സ​മി​തി അ​വ​ധി​ക്കാ​ല ക്യാ​ന്പ് ഏ​പ്രി​ൽ മൂ​ന്നു മു​ത​ൽ
Wednesday, March 22, 2023 11:24 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സം​സ്ഥാ​ന ശി​ശു​ക്ഷേ​മ സ​മി​തി​യു​ടെ അ​വ​ധി​ക്കാ​ല ക്യാ​ന്പ് കി​ളി​ക്കൂ​ട്ടം ഏ​പ്രി​ൽ മൂ​ന്നു​മു​ത​ൽ മേ​യ് 25 വ​രെ ന​ട​ക്കും. മൂ​ന്നി​ന് രാ​വി​ലെ 11ന് ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. വി​വി​ധ ദി​വ​സ​ങ്ങ​ളി​ലാ​യി മ​ന്ത്രി​മാ​രാ​യ മു​ഹ​മ്മ​ദ് റി​യാ​സ്, മ​ന്ത്രി വീ​ണാ ജോ​ർ​ജ്, ശ​ശി ത​രൂ​ർ എം​പി, മു​ൻ​മ​ന്ത്രി എം.​എ.ബേ​ബി, ക​വി മ​ധു​സൂ​ദ​ന​ൻ​നാ​യ​ർ, സി​നി​മാ സീ​രി​യ​ൽ താ​ര​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ കു​ട്ടി​ക​ളു​മാ​യു​ള്ള സം​വാ​ദ​ത്തി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് ശി​ശു​ക്ഷേ​മ സ​മി​തി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി.​എ​ൽ. അ​രു​ണ്‍​ഗോ​പി പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.​
ആ​റു മു​ത​ൽ 16 വ​യ​സു​വ​രെ​യു​ള്ള 300 പേ​ർ​ക്ക് പ്ര​വേ​ശ​നം ന​ൽ​കും. രാ​വി​ലെ 9.30 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ​യാ​ണ് ക്യാ​ന്പ് സ​മ​യം. ഉ​ച്ച​ക്ക് 12.30 വ​രെ ക്ലാ​സെ​ടു​ക്കും. ആ​റു​മു​ത​ൽ എ​ട്ടു​വ​രേ​യും ഒ​ന്പ​തു മു​ത​ൽ 12 വ​രേ​യും 13 മു​ത​ൽ 16 വ​രേ​യു​മു​ള്ള കു​ട്ടി​ക​ളെ മൂ​ന്നു വി​ഭാ​ഗ​മാ​യി തി​രി​ച്ചാ​കും ക്ലാ​സ് ന​ട​ത്തു​ക. നാ​ട​കം, നൃ​ത്തം, ചി​ത്ര​ര​ച​ന, സം​ഗീ​തം വ​യ​ലി​ൻ, ഗി​ത്താ​ർ, കീ ​ബോ​ർ​ഡ്, ത​ബ​ല, മൃ​ദം​ഗം, ഡ്രം​സ്, സ്പോ​ക്ക​ണ്‍ ഇം​ഗ്ലീ​ഷ്, ക​രാ​ട്ടെ എ​ന്നി​വ​യാ​ണ് പ​ഠ​ന ഇ​ന​ങ്ങ​ൾ.​ശാ​സ്ത്ര പ​ഠ​ന യാ​ത്ര, ജൈ​വ സ​ങ്കേ​ത​ങ്ങ​ളി​ലേ​ക്ക് ഉ​ല്ലാ​സ യാ​ത്ര എ​ന്നി​വ​യും ഉ​ണ്ടാ​കും. ര​ണ്ടു​മാ​സ​ത്തേ​ക്ക് 1500 രൂ​പ​യാ​ണ് ഫീ​സ്. അ​വ​ധി ദി​വ​സ​ങ്ങ​ളും ഞാ​യ​റും അ​വ​ധി​യാ​യി​രി​ക്കും. കു​ട്ടി​ക​ൾ ഉ​ച്ച​ഭ​ക്ഷ​ണം കൊ​ണ്ടു​വ​ര​ണം. വീ​ട്ടു​കാ​ർ സ​മി​തി​യി​ൽ എ​ത്തി​ക്കു​ക​യും വി​ളി​ച്ചു​കൊ​ണ്ടു പോ​കു​ക​യും വേ​ണം. തൈ​ക്കാ​ടു​ള്ള സ്ഥാ​പ​ന​ത്തി​ലെ കൗ​ണ്ട​റി​ലെ​ത്തി ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ഫോ​ണ്‍ 0471 2324939, 9446511270.സ​മി​തി​യം​ഗ​ങ്ങ​ളാ​യ കെ. ​ജ​യ​പാ​ൽ, മീ​രാ​ദ​ർ​ശ​ൻ, ഒ.​എ​ൻ. ബ​ല​കൃ​ഷ്ണ​ൻ, ക്യാ​ന്പ് ഡ​യ​റ​ക്ട​ർ എ​ൻ.​എ​സ്. വി​നോ​ദ് എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.