കക്കുകളി നാടകത്തിനെതിരെ പുല്ലുവിളയിൽ ബഹുജന പ്രതിഷേധ റാലിയും സമ്മേളനവും
1279790
Tuesday, March 21, 2023 11:56 PM IST
വിഴിഞ്ഞം: ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ ക്രൈസ്തവ വിശ്വാസത്തെയും കത്തോലിക്ക സന്യാസത്തെയും അവഹേളിക്കുന്നതും സ്ത്രീത്വത്തെ അപമാനിക്കുന്നതുമാണ് കക്കുകളി നാടകമെന്ന് ആരോപിച്ച് സന്യസ്തർ ബഹുജന പ്രതിഷേധ റാലി സംഘടിപ്പിച്ചു.
കെസിവൈഎം പുല്ലുവിള ഫൊറോനയുടെ നേതൃത്വത്തിൽ കൊച്ചുതുറ ഇടവകയിൽനിന്നും ആരംഭിച്ച് മെയിൻ റോഡുവഴി പൂവാർ സെന്റ് ബർത്ത്ലോമിയ പള്ളിവരെ റാലി നടത്തി. കെസി വൈഎം ഫൊറോന ഡയറക്ടർ ഫാ. ജോസ് വർഗീസ് റാലി ഉദ് ഘാടനം ചെയ്തു.
ലിബിൻ ലോർദോൻ, സഞ്ചന, ആൽബിന, ചാൾസ് എന്നിവർ നേതൃത്വം നൽകി. പൂവാർ പള്ളിയങ്കണത്തിൽ നടന്ന പ്രതിഷേധ സമ്മേളനം ഫൊറോന വികാരി ഫാ. സിൽവസ്റ്റർ മോറായിസ് ഉദ്ഘാടനം ചെയ്തു. ഫെറോന പ്രസിഡന്റ് ലിബിൻ അധ്യക്ഷത വഹിച്ചു.
സിസ്റ്റർ സുനിത വിഷയാവതരണം നടത്തി. പൂവാർ ഇടവക വികാരി ഫാ. അനീഷ് ഫെർണാണ്ടസ്, ആനിമേറ്റർ സിസ്റ്റർ മേരി റീനി, ശരൺ, ആന്റോ ബൈജു എന്നിവർ പ്രസംഗിച്ചു.