ത​വ​ര​വി​ള വാ​ർ​ഡ് കൗ​ൺ​സി​ല​റും ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​നും രാ​ജി​വ​യ്ക്ക​ണം : ജെ. ​ജോ​സ് ഫ്രാ​ങ്ക്ളി​ൻ
Wednesday, February 8, 2023 11:59 PM IST
നെ​യ്യാ​റ്റി​ൻ​ക​ര : വ​യോ​ധി​ക​യു​ടെ വ​സ്തു​വും സ്വ​ർ​ണ​വും ത​ട്ടി​യെ​ടു​ത്ത ത​വ​ര​വി​ള വാ​ർ​ഡ് കൗ​ൺ​സി​ല​റും ത​ട്ടി​പ്പു​കാ​ര​ന്‍റെ പി​ന്തു​ണ​യി​ൽ അ​ധി​കാ​ര​ത്തി​ൽ തു​ട​രു​ന്ന ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​നും രാ​ജി വ​യ്ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ജെ. ​ജോ​സ് ഫ്രാ​ങ്ക്ളി​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഈ ​വി​ഷ​യ​ത്തി​ൽ യു​ഡി​എ​ഫ് തു​ട​രു​ന്ന പ്ര​തി​ഷേ​ധ സ​മ​ര​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് ന​യി​ക്കു​ന്ന വാ​ഹ​ന പ്ര​ച​ര​ണ ജാ​ഥ ഇ​ന്ന് മു​ത​ൽ 12 വ​രെ ന​ഗ​ര​സ​ഭ വാ​ർ​ഡു​ക​ളി​ൽ പ​ര്യ​ട​നം ന​ട​ത്തും. ഇ​ന്ന് കൊ​ല്ല​വം​വി​ള ജം​ഗ്ഷ​നി​ലും പ​ത്തി​ന് ഇ​ള​വ​നി​ക്ക​ര ജം​ഗ്ഷ​നി​ലും പ​തി​നൊ​ന്നി​ന് ഓ​ല​ത്താ​ന്നി ജം​ഗ്ഷ​നി​ലും പ​ന്ത്ര​ണ്ടി​ന് ചെ​മ്പ​ര​ത്തി​വി​ള ജം​ഗ്ഷ​നി​ലും നി​ന്നു​മാ​ണ് ജാ​ഥ പ​ര്യ​ട​നം ആ​രം​ഭി​ക്കു​ന്ന​ത്.

കേ​ര​ഗ്രാ​മം പ​ദ്ധ​തി ഉ​ദ്ഘാ​ട​നം

പൂ​വാ​ർ: കാ​ർ​ഷി​ക വി​ക​സ​ന ക​ർ​ഷ​ക​ക്ഷേ​മ വ​കു​പ്പി​ന്‍റെ കീ​ഴി​ൽ നെ​യ്യാ​റ്റി​ൻ​ക​ര കാ​ർ​ഷി​ക ബ്ലോ​ക്കും ക​രും​കു​ളം പ​ഞ്ചാ​യ​ത്ത് കൃ​ഷി ഭ​വ​നും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച കേ​ര​ഗ്രാ​മം പ​ദ്ധ​തി അ​ഡ്വ. എം. ​വി​ൻ​സ​ന്‍റ് എം​എ​ൽ​എ ഉ​ദ്ഘാ​നം ചെ​യ്തു. ക​രും​കു​ളം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് ഹാ​ളി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഫ്രീ​ഡാ സൈ​മ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് സെ​ൽ​വ​ൻ, പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ​മാ​രാ​യ റാ​ണി, ജ​ന​റ്റ്, പു​ഷ്പം സൈ​മ​ൺ, വ​ൽ​സ​ല, പ്ര​ഭാ ബി​ജു, എ​ൽ​ബ​റി, ജോ​ണി ജൂ​സ, ധ​ന​ല​ഷ്മി. കൃ​ഷി ഓ​ഫീ​സ​ർ ജി.​എ​സ്. ജി​ഷ്മ, ബൈ​ജു എ​സ്. സൈ​മ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ച​ട​ങ്ങി​ൽ പ​ഞ്ചാ​യ​ത്തി​ലെ വ​നി​താ തെ​ങ്ങു​ക​യ​റ്റ തൊ​ഴി​ലാ​ളി സു​മ​യെ പൊ​ന്നാ​ട ന​ൽ​കി ആ​ദ​രി​ച്ചു. തെ​ങ്ങി​ൽ തൈ, ​ഇ​ട​വി​ള കി​റ്റ്, ജൈ​വ വ​ളം, ജീ​വാ​ണു​വ​ളം, ജൈ​വ കീ​ട​നാ​ശി​നി, തെ​ങ്ങു​ക​യ​റ​ൽ യ​ന്ത്രം എ​ന്നി​വ വി​ത​ര​ണം ചെ​യ്തു.