നെടുമങ്ങാട്: പഴകുറ്റി ശ്രീ തെക്കതുവിള ദേവീ ക്ഷേത്രത്തിലെ കുത്തിയോട്ട മഹോത്സവം 10ന് വിവിധ ക്ഷേത്രച്ചടങ്ങുകളോടെ ആരംഭിച്ച് 14ന് സമാപിക്കും.10ന് രാവിലെ മഹാഗണപതി ഹോമം തുടർന്ന് താംബൂല സമർപ്പണം, കുങ്കുമാഭിഷേകം, വൈകുന്നേരം നാലിന് മഞ്ഞൾപറ, എള്ളുപറ, നെൽപറ, മലർപ്പറ, നാരങ്ങ വിളക്ക്. ഏഴിന് ഭക്തിഗാനസുധ. 11ന് മഹാഗണപതിഹോമം, കളഭാഭിഷേകം, വൈകുന്നേരം നാലിന് പറയെടുപ്പ് നേർച്ചകൾ, 6.30ന് മഞ്ഞൾ അഭിഷേകം, അലങ്കാര ദീപാരാധന. 12ന് രാവിലെ 5.30ന് അഷ്ടദ്രവ്യമഹാഗണപതി ഹോമം, ഒന്പതിന് സമൂഹപൊങ്കാല, ഉച്ചയ്ക്ക് 12ന് സമൂഹസദ്യ, വൈകുന്നേരം നാലിന് പറയെടുപ്പ് നേർച്ചകൾ, ഐശ്വര്യ പൂജ,പുഷ്പാഭിഷേകം, അലങ്കാര ദീപാരാധന.13ന് ഗണപതിഹോമം. പുഷ്പാഭിഷേകം, ഏഴിന് ഭഗവതിസേവ, 7.30ന് ഭജന. 14ന് രാവിലെ ഗണപതിഹോമം, താംബൂല സമർപ്പണം, 10ന് ഉപദേവതാപൂജകൾ, വൈകുന്നേരം നാലിന് ഉരുൾ, പറയെടുപ്പ് നേർച്ചകൾ. അഞ്ചിന് ചപ്രം എഴുന്നള്ളത്ത്, സുമംഗലിപൂജ, ഏഴിന് ട്രാക്ക് ഗാനമേള, 8.30ന് പുറത്തെഴുന്നള്ളത്ത്, കുത്തിയോട്ടം, 9.30ന് ക്ഷേത്രചടങ്ങുകൾ, അത്താഴപൂജ, ദീപാരാധന തുടർന്ന് ആകാശക്കാഴ്ചകൾ.