ഊ​രു​സ​ജ്ജം ക്യാ​മ്പ്: പെ​രി​ങ്ങ​മ​ല​യി​ല്‍ 820 പേ​ര്‍​ക്ക് ഡി​ജി​റ്റ​ല്‍ രേ​ഖ​ക​ളാ​യി
Wednesday, February 8, 2023 11:59 PM IST
തി​രു​വ​ന​ന്ത​പു​രം : ജി​ല്ല​യി​ലെ പ​ട്ടി​ക​വ​ര്‍​ഗ വി​ഭാ​ഗ​ത്തി​ല്‍​പെ​ട്ട മു​ഴു​വ​ന്‍ പേ​ര്‍​ക്കും ഡി​ജി​റ്റ​ല്‍ സേ​വ​ന​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പെ​രി​ങ്ങ​മ​ല പ​ഞ്ചാ​യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച എ​ബി​സി​ഡി ഊ​രു​സ​ജ്ജം ക്യാ​മ്പി​ലൂ​ടെ 820 പേ​ര്‍​ക്ക് ഡി​ജി​റ്റ​ല്‍ സേ​വ​ന​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കി.
ആ​ധാ​ര്‍ സം​ബ​ന്ധ​മാ​യി 336, ആ​രോ​ഗ്യ തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡി​ല്‍ 200, ജ​ന​ന/ മ​ര​ണ സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ല്‍ 31, വോ​ട്ട​ര്‍ തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡി​നാ​യി 237, റേ​ഷ​ന്‍ കാ​ര്‍​ഡി​നാ​യി 248, ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ള്‍​ക്കാ​യി 14, ഡി​ജി​ലോ​ക്ക​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് 419, ഫോ​ട്ടോ എ​ടു​ത്തു​ന​ല്‍​ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് 106 എ​ന്നി​ങ്ങ​നെ​യാ​ണ് ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ക്യാ​മ്പി​ലൂ​ടെ ല​ഭ്യ​മാ​ക്കി​യ സേ​വ​ന​ങ്ങ​ള്‍. ആ​കെ 1605 സേ​വ​ന​ങ്ങ​ളാ​ണ് ല​ഭ്യ​മാ​ക്കി​യ​ത്.
പെ​രി​ങ്ങ​മ​ല ഷാ ​ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ത്തി​യ ക്യാ​മ്പി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ ജെ​റോ​മി​ക് ജോ​ര്‍​ജ്, അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ര്‍ റി​യാ സെ​ന്‍ എ​ന്നി​വ​ര്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി. ഐ​ടി​ഡി​പി, ആ​രോ​ഗ്യ വ​കു​പ്പ്, സി​വി​ല്‍ സ​പ്ലൈ​സ്, നെ​ടു​മ​ങ്ങാ​ട് താ​ലൂ​ക്ക്, കെ​എ​എ​സ്പി, തെ​ര​ഞ്ഞെ​ടു​പ്പ് വ​കു​പ്പ് എ​ന്നി​വി​ട​ങ്ങ​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍, നെ​ഹ്റു യു​വ​കേ​ന്ദ്ര വോ​ള​ന്‍റി​യ​ര്‍​മാ​ര്‍ എ​ന്നി​വ​ര്‍ ക്യാ​മ്പി​ന്‍റെ ഭാ​ഗ​മാ​യി.
ജി​ല്ല​യി​ലെ പ​ട്ടി​ക​വ​ര്‍​ഗ വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട മു​ഴു​വ​ന്‍ ജ​ന​ങ്ങ​ള്‍​ക്കും നി​ത്യ ജീ​വി​ത​ത്തി​ലെ അ​വി​ഭാ​ജ്യ രേ​ഖ​ക​ളാ​യ ആ​ധാ​ര്‍ കാ​ര്‍​ഡ്, റേ​ഷ​ന്‍ കാ​ര്‍​ഡ്, ജ​ന​ന സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, ഇ​ല​ക്‌​ഷ​ന്‍ ഐ​ഡി കാ​ര്‍​ഡ്, ആ​രോ​ഗ്യ ഇ​ന്‍​ഷു​റ​ന്‍​സ് കാ​ര്‍​ഡ്, ബാ​ങ്ക് അ​ക്കൗ​ണ്ട് എ​ന്നി​വ ല​ഭ്യ​മാ​ക്കു​ക​യും, ഒ​പ്പം ഇ​വ ഡി​ജി ലോ​ക്ക​റി​ല്‍ സു​ര​ക്ഷി​ത​മാ​ക്കി കൊ​ടു​ക്കു​ക​യും ചെ​യ്യു​ക എ​ന്ന ല​ക്ഷ്യം മു​ന്‍ നി​ര്‍​ത്തി ആ​രം​ഭി​ച്ച പ​ദ്ധ​തി​യാ​ണ് "അ​ക്ഷ​യ ബി​ഗ് കാന്പയിൻ‍ ഫോ​ര്‍ ഡോ​ക്യു​മെ​ന്‍റ് ഡി​ജി​റ്റ​ലൈ​സേ​ഷ​ന്‍' അ​ഥ​വാ എ​ബി​സി​ഡി.