യു​വാ​വി​നെ ചു​റ്റി​ക കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ച പ്ര​തി പി​ടി​യി​ല്‍
Wednesday, February 8, 2023 11:59 PM IST
വെ​ള്ള​റ​ട: യു​വാ​വി​നെ ചു​റ്റി​ക കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ച പ്ര​തി പി​ടി​യി​ല്‍. ആ​നാ​വൂ​ര്‍ ആ​ല​ത്തൂ​ര്‍ ശാ​ലി​നി മ​ന്ദി​ര​ത്തി​ല്‍ ബി​ജു​വി​നെ ആ​ല​ത്തൂ​ര്‍ ത​ട്ടാം​വി​ളാ​ക​ത്തു​വ​ച്ച് ആ​ക്ര​മി​ച്ച കേ​സി​ൽ ച​ക്ക​ല​ക്കു​ന്നു സ​ന്ധ്യാ ഭ​വ​നി​ല്‍ ര​ഞ്ജി​ത് (50 ) ആ​ണ് പി​ടി​യി​ലാ​യ​ത്.
ജ​നു​വ​രി ഒ​ന്നി​ന് വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. ബി​ജു​വി​ന്‍റെ കൂ​ട്ടു​കാ​ര​നു​മാ​യി ര​ഞ്ജി​ത്തി​നു​ണ്ടാ​യ ത​ര്‍​ക്കം പ​റ​ഞ്ഞു വി​ല​ക്കി​യ​തി​ല്‍ ഉ​ള്ള വി​രോ​ധം കൊ​ണ്ടാ​ണ് ര​ഞ്ജി​ത് ചു​റ്റി​ക കൊ​ണ്ട് അ​ടി​ച്ച​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. ചു​റ്റി​ക കൊ​ണ്ട് പു​റം​ത​ല​യി​ല്‍ ര​ണ്ടി​ട​ത്ത് അ​ടി​ച്ചു പ​രി​ക്കേ​ല്പി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് ബി​ജു​വി​നെ നെ​യ്യാ​റ്റി​ന്‍​ക​ര ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലും തു​ട​ര്‍​ന്ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ച് ചി​കി​ത്സി​ച്ചു.
സം​ഭ​വ​ത്തെ തു​ട​ർ​ന്ന് മാ​രാ​യ​മു​ട്ടം പോ​ലീ​സ് കേ​സ് എ​ടു​ത്തു അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​പ്പോ​ള്‍ ഒ​ളി​വി​ല്‍ പോ​യ ര​ഞ്ജി​ത്തി​നെ മാ​രാ​യ​മു​ട്ടം ഇ​ന്‍​സ്പെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മ​ല​പ്പു​റ​ത്തു തി​ര​ച്ചി​ല്‍ ന​ട​ത്തി​യാ​ണ് പി​ടി​കൂ​ടി​യ​ത്.