ടെ​ൻ​ഡ​ർ മ​ന്ത്രി​സ​ഭാ യോ​ഗം പ​രി​ഗ​ണി​ക്കു​മെ​ന്ന് മ​ന്ത്രി
Wednesday, February 8, 2023 11:59 PM IST
തി​രു​വ​ന​ന്ത​പു​രം: വെ​ഞ്ഞാ​റ​മൂ​ട് ജം​ഗ്ഷ​നി​ൽ ഫ്ലൈ​ഓ​വ​ർ നി​ർ​മി​ക്കാ​നാ​യി 36.87 ശ​ത​മാ​നം അ​ധി​ക തു​ക ക്വോ​ട്ട് ചെ​യ്ത ടെ​ൻ​ഡ​ർ മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ന്‍റെ പ​രി​ഗ​ണ​ന​യ്ക്കു കൊ​ണ്ടു വ​രു​മെ​ന്നു മ​ന്ത്രി പി.​എ മു​ഹ​മ്മ​ദ് റി​യാ​സ് നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞു. മൂ​ന്നു​വ​ട്ടം ടെ​ൻ​ഡ​ർ വി​ളി​ച്ചി​ട്ടും ക​രാ​റു​കാ​ർ ഉ​യ​ർ​ന്ന തു​ക ക്വാ​ട്ട് ചെ​യ്ത​തി​നാ​ലാ​ണി​ത്.
2020ൽ ​ആ​ദ്യം ടെ​ൻ​ഡ​ർ വി​ളി​ച്ച​പ്പോ​ൾ 21 ശ​ത​മാ​നം അ​ധി​ക തു​ക​യാ​യി​രു​ന്ന​തി​നാ​ൽ നി​ര​സി​ച്ചു. ര​ണ്ടാ​മ​ത് ടെ​ൻ​ഡ​ർ വി​ളി​ച്ച​പ്പോ​ൾ 39 ശ​ത​മാ​നം, മൂ​ന്നാം ടെ​ൻ​ഡ​റി​ൽ 36.87 ശ​ത​മാ​നം വീ​തം അ​ധി​ക​തു​ക​യു​മാ​ണ് ക​രാ​റു​കാ​ർ ക്വാ​ട്ട് ചെ​യ്ത​ത്. പ​ല​വ​ട്ടം ച​ർ​ച്ച ന​ട​ത്തി​യി​ട്ടും തു​ക കു​റ​യ്ക്കാ​ൻ ക​രാ​റു​കാ​ർ ത​യാ​റാ​യി​ല്ല. അ​തി​നാ​ലാ​ണ് ഉ​യ​ർ​ന്ന തു​ക അം​ഗീ​ക​രി​ക്കാ​ൻ മ​ന്ത്രി​സ​ഭ​യു​ടെ അ​നു​മ​തി ആ​വ​ശ്യ​മാ​യ​ത്. ഫ​യ​ൽ വേ​ഗ​ത്തി​ൽ ന​ൽ​കാ​ൻ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. എം​സി റോ​ഡി​ലെ തി​ര​ക്കേ​റി​യ ജം​ഗ്ഷ​നാ​യ വെ​ഞ്ഞാ​റ​മൂ​ട്ടി​ൽ ഫ്ലൈ​ഓ​വ​ർ നി​ർ​മി​ച്ചാ​ൽ ഗ​താ​ഗ​ത ത​ട​സ​മൊ​ഴി​വാ​കു​മെ​ന്നും പ്ര​ധാ​ന​പ്പെ​ട്ട പ​ദ്ധ​തി​യാ​ണി​തെ​ന്നും ഡി.​കെ. മു​ര​ളി​യു​ടെ സ​ബ്മി​ഷ​ന് മ​ന്ത്രി മ​റു​പ​ടി ന​ൽ​കി.