ബൈ​ക്കി​ടി​ച്ച് വ​യോ​ധി​ക​ൻ മ​രി​ച്ചു
Wednesday, February 8, 2023 11:57 PM IST
വി​ഴി​ഞ്ഞം: യാ​ത്ര ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് പോ​കാ​ൻ ഓ​ട്ടോ​യി​ൽ വ​ന്നി​റ​ങ്ങി​യ വ​യോ​ധി​ക​നെ അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ ബൈ​ക്കി​ടി​ച്ച് വീ​ഴ്ത്തി. ത​ല​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വ​യോ​ധി​ക​ൻ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ മ​ര​ണ​മ​ട​ഞ്ഞു. ബൈ​ക്കി​ൽ നി​ന്ന് തെ​റി​ച്ചു വീ​ണ ര​ണ്ട് യു​വാ​ക്ക​ളെ പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വെ​ങ്ങാ​നൂ​ർ ചി​റ​ത്ത​ല വി​ളാ​കം വി​ജ​യ വി​ലാ​സ​ത്തി​ൽ വേ​ണു (65) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി എ​ട്ടോ​ടെ നെ​ല്ലി​വി​ള മു​ടി​പ്പു​ര​ക്ക് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. പ​രി​ക്കേ​റ്റ ബൈ​ക്ക് യാ​ത്രി​ക​രാ​യ ഉ​ച്ച​ക്ക​ട സ്വ​ദേ​ശി റൊ​ണാ​ൾ​ഡ​ൻ (25) ,പു​ല്ലാ​ന്നി മു​ക്ക് സ്വ​ദേ​ശി വി​ഷ​ണു (28) എ​ന്നി​വ​രെ മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തെ​റി​ച്ച് വീ​ണ യു​വാ​ക്ക​ളു​ടെ ഹെ​ൽ മ​റ്റി​നു​ള്ളി​ൽ നി​ന്ന് ര​ണ്ട് പീ​സ് ഇ​റി​ഡി​യം പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. ഗീ​ത​യാ​ണ് മ​രി​ച്ച വേ​ണു​വി​ന്‍റെ ഭാ​ര്യ. അ​രു​ൺ കു​മാ​ർ, അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ മ​ക്ക​ളാ​ണ്.