ഡോ. ​ടി.​വി. അ​നി​ൽ​കു​മാ​റി​ന് അം​ഗീ​കാ​രം
Wednesday, February 8, 2023 11:57 PM IST
തി​രു​വ​ന​ന്ത​പു​രം: അ​റ​വു മാ​ലി​ന്യ​ത്തി​ൽ നി​ന്നും ബ​യോ​മെ​ഡി​ക്ക​ൽ ഉ​ത്പ​ന്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന​തി​നു​ള്ള സാ​ങ്കേ​തി​ക വി​ദ്യ വി​ക​സി​പ്പി​ച്ച​തി​നു ശ്രീ​ചി​ത്രാ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ എ​ക്സ്പെ​രി​മെ​ന്‍റ​ൽ പ​ത്തോ​ള​ജി വി​ഭാ​ഗം മേ​ധാ​വി പ്ര​ഫ. ഡോ. ​ടി.​വി. അ​നി​ൽ​കു​മാ​റി​ന് അ​ഖി​ലേ​ന്ത്യ അം​ഗീ​കാ​രം. നാ​ഷ​ണ​ൽ അ​ക്കാ​ദ​മി ഓ​ഫ് അ​ഗ്രി​ക​ൾ​ച​റ​ൽ സ​യ​ൻ​സ​സി​ൽ നി​ന്നും അ​ദ്ദേ​ഹ​ത്തി​നു വി​ശി​ഷ്ട അം​ഗ​ത്വം ല​ഭി​ച്ചു. അ​റ​വു​ശാ​ല​ക​ളി​ൽ ക​ശാ​പ്പു ചെ​യ്യ​പ്പെ​ടു​ന്ന പ​ന്നി​ക​ളു​ടെ പി​ത്താ​ശ​യ​ത്തി​ൽ നി​ന്നും വേ​ഗ​ത്തി​ൽ മു​റി​വു​ണ​ങ്ങാ​ൻ സ​ഹാ​യി​ക്കു​ന്ന ബ​യോ​മെ​ഡി​ക്ക​ൽ ഉ​ത്പ​ന്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന​തി​നു​ള്ള സാ​ങ്കേ​തി​ക വി​ദ്യ​യാ​ണ് അ​ദ്ദേ​ഹം വി​ക​സി​പ്പി​ച്ച​ത്. ഇ​ന്ത്യ​യി​ൽ നി​ന്നും ആ​ദ്യ​മാ​യി ല​ണ്ട​നി​ലെ റോ​യ​ൽ കോ​ള​ജ് ഓ​ഫ് പ​ത്തോ​ള​ജി​യി​ൽ വി​ശി​ഷ്ട അം​ഗ​ത്വം നേ​ടി​യ വെ​റ്റ​റി​ന​റി ഡോ​ക്ട​ർ കൂ​ടി​യാ​ണ് ഡോ.​ടി.​വി. അ​നി​ൽ​കു​മാ​ർ.