സൂ​ര്യ​ഗാ​യ​ത്രി കൊ​ല​ക്കേ​സ് വി​ചാ​ര​ണ ആ​രം​ഭി​ച്ചു
Wednesday, February 8, 2023 11:57 PM IST
തി​രു​വ​ന​ന്ത​പു​രം: നെ​ടു​മ​ങ്ങാ​ട് സൂ​ര്യ​ഗാ​യ​ത്രി കൊ​ല​ക്കേ​സി​ന്‍റെ വി​ചാ​ര​ണ തി​രു​വ​ന​ന്ത​പു​രം ആ​റാം അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് ജ​ഡ്ജ് കെ.​വി​ഷ്ണു മു​ന്പാ​കെ ആ​രം​ഭി​ച്ചു. നെ​ടു​മ​ങ്ങാ​ട് സ്വ​ദേ​ശി​ക​ളാ​യ ശി​വ​ദാ​സ്-​വ​ത്സ​ല ദ​ന്പ​തി​ക​ളു​ടെ ഏ​ക​മ​ക​ളാ​യ സൂ​ര്യ​ഗാ​യ​ത്രി​യെ (20) പേ​യാ​ട് സ്വ​ദേ​ശി അ​രു​ണ്‍ (20) കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് കേ​സ്. തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ജ​യി​ലി​ൽ വി​ചാ​ര​ണ ത​ട​വു​കാ​ര​നാ​യി ക​ഴി​യു​ക​യാ​ണ് പ്ര​തി. 88 സാ​ക്ഷി​ക​ളെ പ്രോ​സി​ക്യൂ​ഷ​ൻ വി​സ്ത​രി​ക്കും. 60 രേ​ഖ​ക​ളും 50 തൊ​ണ്ടി​മു​ത​ലു​ക​ളും പ്രോ​സി​ക്യൂ​ഷ​ൻ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ എം. ​സ​ലാ​ഹു​ദീ​ൻ, വി​നു മു​ര​ളി എ​ന്നി​വ​ർ ഹാ​ജ​രാ​കും. ക്രൈം​ബ്രാ​ഞ്ച് ഹെ​ഡ്ക്വാ​ർ​ട്ടേ​ഴ്സ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ പോ​ലീ​സ് സൂ​പ്ര​ണ്ട് ബി.​എ​സ്. സ​ജി​മോ​നാ​ണ് കു​റ്റ​പ​ത്രം ഹാ​ജ​രാ​ക്കി​യ​ത്.