ജെ.​സി. ഡാ​നി​യേ​ല്‍ ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ന് ഇ​ന്ന് തി​ര​ശീ​ല​യു​യ​രും
Wednesday, February 8, 2023 11:57 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര : സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ മ​ര്യാ​പു​രം വൈ​എം​സി​എ, വി​ചാ​ര​ലോ​കം മാ​സി​ക, ജെ.​സി. ഡാ​നി​യേ​ല്‍ ഫി​ലിം സൊ​സൈ​റ്റി എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ മ​ര്യാ​പു​ര​ത്ത് സം​ഘ​ടി​പ്പി​ക്കു​ന്ന ഒ​ന്നാ​മ​ത് ജെ.​സി. ഡാ​നി​യേ​ല്‍ ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ന് ഇ​ന്ന് തി​ര​ശീ​ല​യു​യ​രും.
ഉ​ണ​ര്‍​ത്തു​പാ​ട്ട്, അ​ടൂ​ര്‍ ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ സ്വ​യം​വ​രം സി​നി​മ​യു​ടെ അ​ന്പ​താം വാ​ര്‍​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് എ​ക്സി​ബി​ഷ​ന്‍, ഉ​ച്ച​ക്ക​ട ആ​ര്‍​സി എ​ല്‍​പി സ്കൂ​ളി​ലെ കു​ട്ടി​ക​ളു​ടെ നാ​ട​കം, ജെ​സി ച​ല​ച്ചി​ത്ര ക്വി​സ് ഫൈ​ന​ല്‍, ഓ​പ്പ​ണ്‍ ഫോ​റം, ഉ​ദ്ഘാ​ട​ന സ​മ്മേ​ള​നം എ​ന്നി​വ ഇ​ന്ന് ന​ട​ക്കും. നാ​ളെ മ​ല​യാ​ള സി​നി​മ​യും മാ​റു​ന്ന സാ​ങ്കേ​തി​ക വി​ദ്യ​യും എ​ന്ന വി​ഷ​യ​ത്തി​ല്‍ സെ​മി​നാ​ര്‍, ഓ​പ്പ​ണ്‍ ഫോ​റം എ​ന്നി​വ​യും 11 ന് ​ന​ല്ല സി​നി​മ​ക​ള്‍ നാ​ട്ടി​ന്‍​പു​റ​ങ്ങ​ളി​ലേ​യ്ക്ക് എ​ന്ന വി​ഷ​യ​ത്തി​ല്‍ സം​വാ​ദം, ജെ.​സി അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം, സ​മാ​പ​ന സ​മ്മേ​ള​നം, അ​വാ​ര്‍​ഡ് ദാ​നം എ​ന്നി​വ​യും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. സി​നി​മാ രം​ഗ​ത്തെ സ​മ​ഗ്ര സം​ഭാ​വ​ന​യ്ക്ക് അ​ടൂ​ര്‍ ഗോ​പാ​ല​കൃ​ഷ്ണ​നും ക​ലാ​രം​ഗ​ത്തെ സ​മ​ഗ്ര സം​ഭാ​വ​ന​യ്ക്ക് സൂ​ര്യ കൃ​ഷ്ണ​മൂ​ര്‍​ത്തി​ക്കും മേ​ള​യി​ല്‍ ആ​ദ​രം ന​ല്‍​കും.
മ​ന്ത്രി എ.​കെ ശ​ശീ​ന്ദ്ര​ന്‍, ചെ​ങ്ക​ല്‍ ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ര്‍. ഗി​രി​ജ, സാം​സ്കാ​രി​ക പ്ര​വ​ര്‍​ത്ത​ക ക്ഷേ​മ​നി​ധി ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​ന്‍ മ​ധു​പാ​ല്‍, ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി വൈ​സ് ചെ​യ​ര്‍​മാ​ന്‍ പ്രേം​കു​മാ​ര്‍, സെ​ക്ര​ട്ട​റി സി. ​അ​ജോ​യ്, സി​നി​മ സീ​രി​യ​ല്‍ താ​രം ജോ​ബി, ഹ്യൂ​മ​ന്‍ ബീ​റ്റ് ബോ​ക്സ​ര്‍ ഡോ. ​ആ​ര്‍​ദ്ര സാ​ജ​ന്‍, വൈ​എം​സി​എ യി​ലെ ഫാ. ​ബി.​വി. ജ​യ​കു​മാ​ര്‍, ക​വി ഡോ. ​ബി​ജു ബാ​ല​കൃ​ഷ്ണ​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ഡി. ​സു​രേ​ഷ് കു​മാ​ര്‍ എ​ന്നി​വ​ര്‍ വി​വി​ധ ദി​വ​സ​ങ്ങ​ളി​ല്‍ മേ​ള​യി​ലെ​ത്തും.