ജീ​വ​ന​ക്കാ​രു​ടെ സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്ക​ണം: ആ​ർ. ച​ന്ദ്ര​ശേ​ഖ​ര​ൻ
Wednesday, February 8, 2023 12:16 AM IST
നെ​ടു​മ​ങ്ങാ​ട് : എ​ഡി​ബി വാ​യ്പ സ്വീ​ക​രി​ച്ചു​കൊ​ണ്ട് വാ​ട്ട​ർ അ​ഥോ​റി​റ്റി​യി​ൽ ന​ട​ത്തു​ന്ന ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൃ​ത്യ​മാ​യ പ​ഠ​നം ന​ട​ത്തി​യ ശേ​ഷ​മേ ന​ട​പ്പാ​ക്കാ​ൻ പാ​ടു​ള്ളൂ എ​ന്ന് ഐ​എ​ൻ​ടി​യു​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ർ. ച​ന്ദ്ര​ശേ​ഖ​ര​ൻ. കേ​ര​ള വാ​ട്ട​ർ അ​ഥോ​റി​റ്റി സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ജ​ല​ഭ​വ​ൻ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ‍​യി​രു​ന്നു അ​ദ്ദേ​ഹം. എ​ഡി​ബി​യെ പോ​ലു​ള്ള ബ​ഹു​രാ​ഷ്ട്ര കു​ത്ത​ക​ക​ളു​ടെ വാ​യ്പ​ക​ൾ സ്വീ​ക​രി​ക്കു​ന്ന​ത് ഭാ​വി​യി​ൽ രാ​ജ്യ​ത്ത് വ​ലി​യ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​മെ​ന്നും, വാ​ട്ട​ർ അ​ഥോ​റി​റ്റി​യി​ൽ ജീ​വ​ന​ക്കാ​രു​ടെ പ​ങ്കാ​ളി​ത്ത​ത്തി​ലും നി​യ​ന്ത്ര​ണ​ത്തി​ലും മാ​ത്ര​മേ ഈ ​പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ അ​നു​വ​ദി​ക്കൂ എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി. ​ബി​ജു, വി.​ജെ. ജോ​സ​ഫ്, വി.​ആ​ർ. പ്ര​താ​പ​ൻ, ബി. ​രാ​ഗേ​ഷ്, വി​നോ​ദ് എ​ര​വി​ൽ, ടി.​പി. സ​ഞ്ജ​യ്, എം. ​അ​ബ്ബാ​സ്, ജോ​യ​ൽ സിം​ഗ്, അ​നി​ൽ കു​ള​പ്പ​ട, വി. ​വി​നോ​ദ്, പി.​എ​സ്. ഷാ​ജി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.