വയോധികയുടെ കു​ട​ലി​ൽ ര​ക്ത​സ്രാ​വം; ഉ​റ​വി​ടം ക​ണ്ടെ​ത്തി ഭേ​ദ​മാ​ക്കി കിം​സ് ഹെ​ൽ​ത്ത്
Wednesday, February 8, 2023 12:16 AM IST
തി​രു​വ​ന​ന്ത​പു​രം : കു​ട​ലി​ൽ അ​നി​യ​ന്ത്രി​ത​മാ​യ ര​ക്ത​സ്രാ​വ​ത്തെ തു​ട​ർ​ന്ന് അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ തേ​ടി​യ 75 വ​യ​സു​കാ​രി​യു​ടെ രോ​ഗം ഭേ​ദ​മാ​ക്കി കിം​സ് ഹെ​ൽ​ത്ത്. ര​ക്ത​സ്രാ​വ​ത്തി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്ത​ാനാ​വാ​തെ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണ് കിം​സ് ഹെ​ൽ​ത്തി​ലെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ​ത്തു​ന്ന​ത്. ഗ്യാ​സ്ട്രോ എ​ന്‍റ​റോ​ള​ജി വി​ഭാ​ഗം സീ​നി​യ​ർ ക​ൺ​സ​ൾ​ട്ട​ന്‍റ് ഡോ. ​ഹാ​രി​ഷ് ക​രീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ മോ​ട്ടോ​റൈ​സ്ഡ് സ്പൈ​റ​ൽ എ​ന്‍റ​റോ​സ്കോ​പ്പി​യി​ലൂ​ടെ​യാ​ണ് ഗ്യാ​സ്ട്രോ ഇ​ന്‍റ​സ്റ്റൈ​ന​ൽ ര​ക്ത​സ്രാ​വ​ത്തി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്തി​യ​ത്.
ചെ​റു​കു​ട​ലി​ൽ അ​പൂ​ർ​വ​മാ​യി കാ​ണു​ന്ന മെ​ക്ക​ൽ​സ് ഡൈ​വ​ർ​ട്ടി​കു​ല​ത്തി​ൽ നി​ന്ന് ര​ക്ത​സ്രാ​വം ഉ​ണ്ടാ​കു​ന്ന ക​ൺ​ജ​നി​റ്റ​ൽ അ​വ​സ്ഥ​യാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ് ശ​സ്ത്ര​ക്രി​യ ന​ട​ത്തു​ക​യാ​യി​രു​ന്നു. പൊ​തു​വെ കു​ട്ടി​ക​ളി​ൽ മാ​ത്ര​മാ​ണ് ഇ​ത് ക​ണ്ട് വ​രു​ന്ന​ത്, വ​ള​രെ അ​പൂ​ർ​വ​മാ​യി മാ​ത്ര​മാ​ണ് മു​തി​ർ​ന്ന​വ​രി​ൽ ഇ​ത്ത​ര​ത്തി​ൽ ര​ക്ത​സ്രാ​വം ഉ​ണ്ടാ​വു​ന്ന​ത്. ചി​കി​ത്സ​യ്ക്ക് ശേ​ഷം പൂ​ർ​ണ ആ​രോ​ഗ്യ​വ​തി​യാ​യി രോ​ഗി ആ​ശു​പ​ത്രി വി​ട്ടെ​ന്ന് ഡോ. ​ഹാ​രി​ഷ് ക​രീം പ​റ​ഞ്ഞു.
പ​ല​പ്പോ​ഴും ഒ​രു ഓ​പ്പ​ൺ ശ​സ്ത്ര​ക്രി​യി​ലൂ​ടെ എ​ൻ​ഡോ​സ്കോ​പ്പ് ക​ട​ത്തി​വി​ട്ടാ​ണ് ചെ​റു​കു​ട​ലി​ലു​ള്ള രോ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​ത് (ഇ​ൻ​ട്രാ ഓ​പ്പ​റേ​റ്റീ​വ് എ​ന്‍റ​റോ​സ്കോ​പ്പി). എ​ന്നാ​ൽ ഈ ​ര​ക്ത​സ്രാ​വ​ത്തി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്താ​ൻ വ​ള​രെ സ​ങ്കീ​ർ​ണ​മാ​യ എ​ൻ​ഡോ​സ്കോ​പ്പി ആ​വ​ശ്യ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ ഉ​പ​യോ​ഗി​ച്ചു​ള്ള മോ​ട്ടോ​റൈ​സ്ഡ് സ്പൈ​റ​ൽ എ​ന്‍റ​റോ​സ്കോ​പ്പി ചെ​യ്ത​ത്. എ​ൻ​ഡോ​സ്കോ​പ്പി​ക് പ്ര​ക്രി​യ​യി​ലൂ​ടെ ചെ​റു​കു​ട​ലി​ലെ രോ​ഗ​നി​ർ​ണ​യം എ​ളു​പ്പ​മാ​യെ​ന്നും ഇ​ന്ത്യ​യി​ൽ ത​ന്നെ ചു​രു​ക്കം സെ​ന്‍റ​റു​ക​ളി​ൽ മാ​ത്ര​മാ​ണ് ഈ ​സൗ​ക​ര്യ​മു​ള്ള​തെ​ന്നും ഡോ. ​ഹാ​രി​ഷ് ക​രീം വ്യ​ക്ത​മാ​ക്കി. സീ​നി​യ​ർ ക​ൺ​സ​ട്ട​ന്‍റു​മാ​രാ​യ ഡോ. ​മ​ധു ശ​ശി​ധ​ര​ൻ, ഡോ. ​അ​ജി​ത് കെ. ​നാ​യ​ർ, അ​സോ​സി​യേ​റ്റ് ക​ൺ​സ​ർ​ട്ട​ന്‍റ് ഡോ. ​പി. അ​രു​ൺ എ​ന്നി​വ​രും ഈ ​പ്ര​ക്രി​യ​യു​ടെ ഭാ​ഗ​മാ​യി.