പ്ര​ക്ഷോ​ഭ പ്ര​ചാ​ര​ണ ജാ​ഥ ഇ​ന്ന് നെ​ടു​മ​ങ്ങാ​ട്ട് സ​മാ​പി​ക്കും
Wednesday, February 8, 2023 12:16 AM IST
നെ​ടു​മ​ങ്ങാ​ട് : "കൃ​ഷി ഭൂ​മി പു​തു​കേ​ര​ളം' എ​ന്ന മു​ദ്രാ​വാ​ക്യം ഉ​യ​ർ​ത്തി കേ​ര​ള സ്റ്റേ​റ്റ് ക​ർ​ഷ​ക തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ സം​ഘ​ടി​പ്പി​ച്ച പ്ര​ക്ഷോ​ഭ പ്ര​ചാ​ര​ണ ജാ​ഥ ഇ​ന്ന് നെ​ടു​മ​ങ്ങാ​ട്ട് സ​മാ​പി​ക്കും. സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​ൻ. ച​ന്ദ്ര​ൻ ക്യാ​പ്റ്റ​നും വൈ​സ്പ്ര​സി​ഡ​ന്‍റ് ല​ളി​ത ബാ​ല​ൻ വൈ​സ് ക്യാ​പ്റ്റ​നും, ട്ര​ഷ​റ​ർ സി.​ബി. ദേ​വ​ദ​ർ​ശ​ൻ മാ​നേ​ജ​രു​മാ​യ ജാ​ഥ കാ​സ​ർ​ഗോ​ഡ് യൂ​ണി​യ​ൻ അ​ഖി​ലേ​ന്ത്യ വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​വി. ഗോ​വി​ന്ദ​ൻ ക​ഴി​ഞ്ഞ​മാ​സം 25 നാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.
നെ​ൽ​വ​യ​ൽ ത​രി​ശി​ട​രു​ത്, ക​ർ​ഷ​ക തൊ​ഴി​ലാ​ളി പെ​ൻ​ഷ​ന് കേ​ന്ദ്ര​വി​ഹി​തം അ​നു​വ​ദി​ക്കു​ക, അ​വ​ശേ​ഷി​ക്കു​ന്ന മി​ച്ച​ഭൂ​മി- പ​ട്ട​യ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ക, കേ​ര​ള​ത്തെ ത​ക​ർ​ക്കാ​നു​ള്ള കേ​ന്ദ്ര​നീ​ക്കം ചെ​റു​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് ജാ​ഥ ന​ട​ത്തു​ന്ന​ത്.
ആ​ർ. ജ​യ​ദേ​വ​ൻ ചെ​യ​ർ​മാ​നും എ​സ്.​എ​സ്. ബി​ജു ജ​ന​റ​ൽ ക​ൺ​വീ​ന​റു​മാ​യു​ള്ള സം​ഘാ​ട​ക സ​മി​തി​യു​ടെ​യും വി​തു​ര, വെ​ഞ്ഞാ​റ​മൂ​ട്, നെ​ടു​മ​ങ്ങാ​ട് ഏ​രി​യ ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ നെ​ടു​മ​ങ്ങാ​ട് സ​മാ​പ​ന സ​മ്മേ​ള​നം ന​ട​ക്കും. ച​ന്ത​മു​ക്കി​ൽ വൈ​കു​ന്നേ​രം നാ​ലി​നു ന​ട​ക്കു​ന്ന സ​മാ​പ​ന​യോ​ഗം അ​ഖി​ലേ​ന്ത്യ പ്ര​സി​ഡ​ന്‍റ് എ. ​വി​ജ​യ​രാ​ഘ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.