അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​ർ രാ​പ്പ​ക​ൽ സ​മ​രം തു​ട​ങ്ങി
Wednesday, February 8, 2023 12:16 AM IST
തി​രു​വ​ന​ന്ത​പു​രം: സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ൽ കേ​ര​ള അ​ങ്ക​ണ​വാ​ടി ആ​ൻ​ഡ് ക്ര​ഷ് വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ന്‍റെ (ഐ​എ​ൻ​ടി​യു​സി) ആ​ഭി​മു​ഖ്യ​ത്തി​ൽ രാ​പ്പ​ക​ൽ സ​മ​രം ആ​രം​ഭി​ച്ചു. മു​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​രോ​ടു​ള്ള അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്നും അ​ങ്ക​ണ​വാ​ടി പ്ര​വ​ർ​ത്ത​ക​രെ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രാ​യി അം​ഗീ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.
സം​ഘ​ട​ന സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കൃ​ഷ്ണ​വേ​ണി ജി. ​ശ​ർ​മ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഐ​എ​ൻ​ടി​യു​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ർ. ച​ന്ദ്ര​ശേ​ഖ​ര​ൻ, വി.​ആ​ർ. പ്ര​താ​പ​ൻ, വി.​ജെ. ജോ​സ​ഫ്, മ​നോ​ജ് ചെ​ങ്ങ​ന്നൂ​ർ, ശാ​ന്ത​കു​മാ​രി ച​ന്ദ്രി​ക, മാ​യ, മേ​രി ഫ്രാ​ൻ​സി​സ്, ഷീ​ല, ജ​യ്ഷ, റോ​ബി​ൻ ബി​ന്ദു ഷാ​ജി, അ​നി​ത തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.